വേലക്കാരിയായാലും മതിയേ
“പോവാം..”
അവള് പറഞ്ഞതുകേട്ട് ഷിയാസ് വണ്ടിയെടുത്തു.
ഒരു അരക്കിലോമീറ്റർ പോയിട്ടുണ്ടാവും. നാരായണേട്ടൻ അടുത്ത ജംഗ്‌ഷനില്‍ ഒരു പുതിയ മിക്സിയും എടുത്തോണ്ട് നിന്ന് കൈ കാണിക്കുന്നു.
“ഡാ.. പെങ്ങളും ഭർത്താവും ഉച്ചക്ക് പൂനെക്ക് തിരിച്ചുപോവാ.. അത്യാവശ്യമായിട്ട് നീ ഇതൂടെ ഒന്ന് എത്തിക്കാമോ അവിടെ?”
“അയ്യോ.. നാരായണേട്ടാ… ഇപ്പൊ തന്നെ സ്ഥലമില്ല.. മൂന്ന് ബാഗ് കാറിന്റെ നടുക്ക് കേറിവച്ചിട്ടാ ഇരിക്കുന്നെ…”
“ഡാ.. ഒന്ന് സഹായിക്കെടാ.. അത്യാവശ്യം ആയിട്ടില്ലേ… മോളേ ഒന്ന് ഒതുങ്ങിയിരിക്ക്…”
ഷാഹിന മടിച്ചോണ്ട് ഒന്ന് ഞെരുങ്ങിയിരുന്നു. ഡോറ് തുറന്ന് മൂപ്പര് മിക്സി കവറോടെ എടുത്ത് തള്ളിക്കേറ്റി.
ഗത്യന്തരമില്ലാതെ ഒന്നൂടി നീങ്ങിയിരുന്നപ്പോൾ ഷാഹിന എന്റെ പാതി മടിലോട്ടായി ഇരിപ്പ്.
“ഇയ്യ് പറഞ്ഞപോലെ ഓന്റെ മടിലോട്ട് തന്നെയായി ഇപ്പൊ…”
വണ്ടിയെടുക്കുമ്പോൾ ഷിയാസിനോട് അവൾ ഈർഷ്യയോടെ പറഞ്ഞു.
“ആണോ?”
അവന് അതിശയം. പക്ഷേ തിരിഞ്ഞ് ഞങ്ങളെ നോക്കാൻ ശ്രമിക്കുമ്പോൾ അതിന് കഴിയുന്നില്ല. മുന്നിലിരിക്കുന്ന അവർക്കും ഞങ്ങൾക്കും ഇടയിൽ ബാഗുകളുടെ ഒരു കൂമ്പാരമാണല്ലോ.
“ഇരിക്കാൻ ബുദ്ധിമുട്ടുണ്ടോടി?” നബീസത്ത വിളിച്ചു ചോദിച്ചു.
“ബുദ്ധിമുട്ട് മുഴുവന്‍ അവനായിരിക്കും. അവസാനമൊക്കെ റോഡ് മൊത്തം കുണ്ടും കുഴിയുമല്ലേ”