വേലക്കാരിയായാലും മതിയേ
തികഞ്ഞ സന്തോഷത്തോടെ അവൻ പറഞ്ഞു.
ഷാഹിന ഷിയാസിന്റെ ഇത്തയാണ്. 23 വയസ്സ്, അവനെക്കാൾ രണ്ട് വയസ്സും എന്നേക്കാൾ ഒരു വയസ്സും മൂപ്പ്. നിക്കാഹ് കഴിഞ്ഞ് വർഷമൊന്ന് തികയുന്നതിനുമുമ്പ് അവളുടെ പുയ്യാപ്ല ഫാസിൽ സ്ത്രീധനത്തിന്റെ പേരില്‍ വീട്ടില്‍ കൊണ്ടാക്കി.
“അയിന് നിങ്ങള് ബാക്കി കാശ് കൊടുത്തോ?”
“എന്റെയറിവിൽ കാശൊന്നും കൊടുത്തിട്ടില്ല… പക്ഷേ ഇന്നലെ ഫാസിക്ക വന്നിട്ടുണ്ടാരുന്നെന്ന് ഉമ്മ പറഞ്ഞു. എങ്ങനെയൊക്കെയോ സംഗതി തീർപ്പാക്കീട്ടുണ്ട്. പടച്ചോന്റെ കൃപ”
അവന്റെ സ്വരത്തില്‍ ആശ്വാസവും സന്തോഷവും.
ഉള്ളിൽ അവനോട് ചെയ്തതിന്റെ കുറ്റബോധം കൊണ്ടാണോന്നറിയില്ല, എനിക്കും അവന്റെ കാര്യത്തില്‍ ആത്മാർത്ഥമായി സന്തോഷം തോന്നി.
“ഡാ… പിന്നെ… ഞാൻ വിളിച്ച കാര്യം… തയ്യ്ക്കാടല്ലേ ഓളെ നിക്കാഹ് കഴിച്ചയച്ചേക്കുന്നെ.. നമുക്കോളെ കൊണ്ടുവിടാൻ പോവുമ്പൊ സർട്ടിഫിക്കേറ്റൊക്കെ നോർക്കേൽ കൊണ്ട് അറ്റസ്റ്റ് ചെയ്യിച്ചാലോ.. ഇനീം അതിങ്ങനെ മാറ്റിവെച്ചോണ്ടിരിക്കാതെ…”
“അത് കൊള്ളാം.. പക്ഷേ എങ്ങനെ പോവും? വീട്ടിലെ കാറ് അച്ഛൻ കൊണ്ടുപോയെടാ..”
“ഓ… സീനായല്ലോ…”
അവനൊന്ന് നിർത്തി. എന്തോ ആലോചിച്ച് തുടര്‍ന്നു.
“ അപ്പഴൊരു കാര്യം ചെയ്യാം.. നാരായണേട്ടന്റെ വണ്ടി വല്ലോം ഓടാതെ കിടപ്പൊണ്ടോന്ന് ചോദിച്ച് നോക്കാം..”