വീണുകിട്ടിയ രാസലീലകൾ
‘ ഇങ്ങോട്ടു കൊണ്ടുത്താ ചേച്ചീ…. ഞങ്ങളു കഴിക്കുവല്ലേ…’ ആതിര ചോദിച്ചു.
‘ നീ ഇതെടുത്തോണ്ടു പോണൊണ്ടോ പെണ്ണേ….’ രാഗിണിയുടെ ദേഷ്യം നിറഞ്ഞ ശബ്ദം.
‘ ഇങ്ങോട്ടു കൊണ്ടുത്തന്നാ.. വളയൂരിപ്പോകുവാരിക്കും… നെഗളിയാ… ഈ ചേച്ചി….’
പൊറുപൊറുത്തുകൊണ്ട് ആതിര എഴുന്നേറ്റ് അടുക്കളയിലേക്കു കേറി. ഉടനേ കേട്ടു
അവളുടെ നിലവിളി.
‘ ഹോ… വിട് ചേച്ചീ… എനിക്കു നോവുന്നു….’ ഒരു കൈകൊണ്ട് ചെവി തിരുമ്മി മറ്റേ കൈയ്യില് ചമ്മന്തിപ്പാത്രവുമായി ആതിര കടന്നു വന്നു.
‘ സാധനം… പറഞ്ഞാ ഒന്നും പിടിക്കുകേല… പിന്നെ ചെവിയേലും കയ്യേലും ഒക്കെ പിച്ചും…
ഹൊ….നീറുന്നു… ‘ ആതിര ദേഷ്യത്തോടെ പിറുപിറുത്തു. അകത്തു നിന്നും അടക്കിയ ഒരു ചിരിയുടെ മണികിലുക്കം കേട്ടു. ഞാൻ കൊള്ളിയെടുത്തു ചമ്മന്തിയില് മുക്കി കഴിച്ചു. പഴയതിലും രുചി.
‘ ഹായ് കൊള്ളാം മോളേ… ‘
‘ അതങ്ങോട്ടു പറഞ്ഞോണ്ടാ മതി മതി….എന്റെ ചെവി നീറുന്നു…. ഈ ചേച്ചിക്കു ചെലപ്പം…ഭയങ്കര ഗമയാ…’
‘ നേരോ…. അതെന്താ…?…’
‘ ഞാൻ പിന്നെപ്പറയാം… അല്ലേ ഇനീം എന്നേ പിച്ചും…. വാതുക്കല് തന്നെ ചെവീം നീട്ടി
നിക്കുന്നൊണ്ട്…..’
രാഗിണിയെ ഒരു നോക്കു കാണാൻ എന്റെ മനസ്സു വെമ്പി. ഏതായാലും അവള് എന്നേ
ശ്രദ്ധിക്കുന്നുണ്ടെന്നത് എന്റെ മനസ്സിന് പുതിയൊരുന്മേഷം നൽകി. എന്നാലും എങ്ങനെ ഇത്ര തന്ത്രപൂർവ്വം അവള് എന്റെ കൺവെട്ടത്തു വരാതെ മറഞ്ഞു നില്ക്കുന്നു. നാണമാണോ, ആ എന്തുമാകട്ടെ. ഞാൻ വീണ്ടും ഭക്ഷണത്തിലേക്കു തിരിഞ്ഞു.