വീണുകിട്ടിയ രാസലീലകൾ
‘ ങാ.. അതു വിട്….അല്ലാ മോളേ….ഇവിടൊരു മരംകേറി പെണ്ണൊണ്ടാരുന്നല്ലോ…. പണ്ട്
ഇലുമ്പിപ്പുളിമരത്തേലൊക്കെ ചാടിക്കേറിക്കൊണ്ടിരുന്ന ഒരു സാധനം…അതിനോടു പറഞ്ഞാ തെങ്ങേക്കേറി ഇട്ടു തരുകേലേ…?..’ ഞാൻ ശബ്ദം അല്പമൊന്നൊതുക്കി അഭിമോളോടു ചോദിച്ചു.
‘ ചേച്ചീടെ കാര്യാണോ അങ്കിളു പറേന്നേ….’
‘ ആ… അതു തന്നേ….’
‘ ഇവിടെ മരംകേറി പെണ്ണുങ്ങളൊന്നുമില്ല….’ പെട്ടെന്ന് അടുക്കളയിൽനിന്നും ഒരു പരിഭവം
നിറഞ്ഞ ശബ്ദം,. ഞാനോർത്തു, രാഗിണി ഇവിടത്തേ സംഭാഷണം കാതുകൂർപ്പിച്ചു കേട്ടുകൊണ്ടിരിക്കുകയാണല്ലോ. അമ്പടി കേമി. അപ്പോൾ എളേമ്മ കടന്നു വന്നിട്ടു പറഞ്ഞു.
‘ രാഗിണി ആ പുളിയേല് കേറുവാരുന്നു. ഒരീസം വീണെന്നോ പാവാട കീറീന്നൊ ഒക്കെ പറേന്ന കേട്ടു. പിന്നെ അവളാ ഭാഗത്തേക്കു പോയിട്ടില്ല. ഇപ്പം താഴെ നിന്ന് കിട്ടുന്നതു പറിച്ചാ വല്ല അച്ചാറൊക്കെ ഇടുന്നേ…’
‘ സരസ്വതീ….’ രാഘവേട്ടന്റെ വിളി കേട്ടു.
‘ ദാ വരുന്നേ….’ എളേമ്മ പുറത്തേക്കിറങ്ങി.
ഞാൻ ഇളിഭ്യതയോടെ അഭിയെ നോക്കി. അവൾ വാപൊത്തി ചിരിച്ചു.
നല്ല രുചിയുള്ള ചമ്മന്തി. പക്ഷേ പാത്രം കാലി.
‘ നല്ല കലക്കൻ മുളകു ചമ്മന്തിയാരുന്നു…. തീർന്നുപോയല്ലോ…. ‘ ഞാൻ വളരെ ശബ്ദം കുറച്ച് അഭിയോടു പറഞ്ഞു.
‘ അങ്കിളു വാരി വാരി അടിക്കുവല്ലാരുന്നോ… എന്തൊരെരിവാ… ചങ്കു വെള്ളവാകുവേലേ….’ അഭി പറഞ്ഞു.
‘ ഇപ്പം കൊണ്ടരാം…എഴുന്നേറ്റു പോകല്ലേ…’ അടുക്കളയിൽനിന്നും രാഗിണി വിളിച്ചു പറഞ്ഞു. രണ്ടു മിനിട്ടു കഴിഞ്ഞപ്പോൾ അവളുടെ ശബ്ദം കേട്ടു.
‘ ആതിമോളേ… ഇതെടുത്തോണ്ടു പോ….’