വീണുകിട്ടിയ രാസലീലകൾ
‘ നോക്കിയപ്പം പാത്രത്തില് ഒട്ടും ഇല്ലാരുന്നു… വെള്ളം എല്ലാവർക്കും വേണ്ടേ? …’
ഞാൻഭവ്യതയോടെ പറഞ്ഞു.
‘ ഇവിടെ പെണ്ണുങ്ങളു കൊണ്ടുവന്നോളുമല്ലോ… നിന്റെ അമ്മയെങ്ങാനുമറിഞ്ഞാ… ‘
‘ ഓ… ഇതെനിയ്ക്കോരു വ്യായാമാ രാഘവേട്ടാ…. അല്ലെങ്കിലും വീട്ടില് ഞാനും ജോലിയൊക്കെ ചെയ്യുന്നതാ… ‘
‘ ങൂം … മതി.. ചൊമന്നോണ്ടു നിക്കാതെ ഒഴിക്ക്… “
‘ വൈകുന്നേരം … വ്യായാമത്തിനു പകരം…. വെറക്ക് വെട്ടിത്തരാം… എനിക്കിഷ്ടപ്പെട്ട
പണിയാ….’
‘ നീയെന്താ… ഇവിടെ വെള്ളം കോരാനും വെറകു വെട്ടാനുമാണോ വന്നത്… പോയിരുന്നു പഠിക്കാൻ നോക്ക്….’
‘ സാരമില്ല രാഘവേട്ടാ… എന്നേക്കൊണ്ട്… ആകാവുന്ന സഹായം… അത്രേയൊള്ളു….’ ഞാൻ ചായ്പിലേക്കു കയറി.
പ്രാതലിനു കൊള്ളി പുഴുങ്ങിയതും കാന്താരി മുളകു ചമ്മന്തിയുമായിരുന്നു. എന്റെ പ്രിയപ്പെട്ട വിഭവങ്ങള്. രാഘവേട്ടനു കഞ്ഞി, കാരണം കൊള്ളി കഴിച്ചാല് പുള്ളിക്കാരനു ഗ്യാസുണ്ടാകു മത്രെ. ഞാനും അഭിയും കുമാരേട്ടനും കഴിക്കാനിരുന്നു. എളേമ്മ ഭിത്തി ചാരി വെറുതേ നിന്നു. രാഗിണിയെ അപ്പോഴും കണ്ടില്ല.
ഇടക്ക് എളേമ്മ ചോദിച്ചു. ‘ അല്ലാ….. ചന്ദ്രൻ….. തെങ്ങേ കേറുവോ…?…’
‘ ങേ….? എന്താടീ …നീ ഇവനെ തെങ്ങേലും കേറ്റാൻ പോകുവാണോ…’ രാഘവേട്ടൻ ദേഷ്യപ്പെട്ടു.
‘ വീട്ടുമുറ്റത്ത് അമ്മ നട്ടുവളർത്തിയ രണ്ടു തെങ്ങൊണ്ട്… അധികം പൊക്കമില്ല….
അതേലൊക്കെ കേറും…. കൊന്നത്തെങ്ങേല് കേറീട്ടില്ല…’ ഞാൻ പറഞ്ഞു.