വീണുകിട്ടിയ രാസലീലകൾ
അടുക്കളയില് ലൈറ്റുണ്ട്. എനിക്കു മുമ്പേ തന്നേ പെണ്ണുങ്ങള് ഉണർന്നിരിക്കുന്നു. അടുക്കളമുറ്റത്ത് ഒരു മൺകലം ഇരിപ്പുണ്ട്, അതില് നോക്കി. കഷ്ടിച്ച് കുറച്ചു വെള്ളം കാണും. അടുത്തു തന്നേ ഒരു കറുത്ത ടാർ വീപ്പ ഇരിക്കുന്നു അതിന്റെ തടിയടപ്പു പൊക്കി നോക്കി. അതിലും അടിയില് അല്പം വെള്ളമേ ഉള്ളു. പേസ്റ്റ് തേച്ച് ബ്രഷെടുത്ത് അരയില് തിരുകി.
അടുക്കളത്തിണ്ണയില് ഒരു അലുമിനിയം കലവും ചെപ്പുകുടവും ഇരിക്കുന്നു. അതു രണ്ടുമെടുത്ത് കിണറ്റുകരയിലേക്കു നടന്നു. തോട്ടുവക്കില് കുറ്റിക്കാട്ടിന്റെ സഹായത്തോടെ കർമ്മങ്ങള് നടത്തി. വീട്ടില് ചെയ്യുന്ന പതിവുവ്യായാമങ്ങളും ചെയ്തു.
എല്ലാം കഴിഞ്ഞ് കുടങ്ങളില് വെള്ളം നിറച്ചു. അപ്പോഴേക്കും അയല്പക്കത്തെയാവും ഒന്നുരണ്ടു പെണ്ണുങ്ങള് വെള്ളം കോരാനെത്തി. ഞാൻ പാത്രങ്ങള് തോളിലെടുത്ത് വീട്ടിലേക്കു നടന്നു. വീപ്പയില് വെള്ളമൊഴിച്ചു. മൂന്നുനാലു പ്രാവശ്യം കൊണ്ട് വീപ്പ ഏതാണ്ടു നിറയാറായി.
എങ്കില് പിന്നെ നിറച്ചേക്കാം, എനിയ്ക്കൊരു വ്യായാമവുമാ യല്ലൊ. അടുത്ത ട്രിപ്പു കഴിഞ്ഞു വരുമ്പോൾ അടുക്കളവശത്തേ വാതില്ക്കല് എന്നേത്തന്നേ നോക്കി നില്ക്കുന്ന എളേമ്മ. മുറ്റത്തരികില് പല്ലു തേച്ചുകൊണ്ടു നില്ക്കുന്ന രാഘവേട്ടൻ.
തിണ്ണയിലിരിക്കുന്ന ആതിരമോൾ. രാഗിണിയെ കണ്ടില്ല. അടുക്കളയിലാവും. എല്ലാവരുടേയും മുഖത്ത് അമ്പരപ്പിന്റെ ഭാവം.
‘ എന്തിനാ മോഹനാ.. രാവിലേ നീയീ വെള്ളം എല്ലാം കോരുന്നത്… ഇവിടെന്താ.. കല്യാണമോ മറ്റോ ഉണ്ടോ? ….’ രാഘവേട്ടൻ ചോദിച്ചു.