വീണുകിട്ടിയ രാസലീലകൾ
രാഘവേട്ടൻ വെളിയിലേക്കിറങ്ങി. അതുവരേ വാതിൽക്കൽനിന്ന രാഗിണി ഒരു ചുരുട്ടിയ പായും തലയിണയും മുറിയിലേക്കിട്ടു. എന്നിട്ടു പറഞ്ഞു.
‘ദാ… പായ്…. കെടക്കയൊണ്ട്… പക്ഷെങ്കി….വല്ലാണ്ടു മുഷിഞ്ഞതാ…’ അവൾ എന്നേ നോക്കാതെ തന്നെ തിരിഞ്ഞു നടന്നു.
എനിക്കിതൊക്കെത്തന്നെ ധാരാളം……പിന്നേ….’ അവൾ തിരിഞ്ഞു നിന്നു.
‘വിരോധല്ല്യങ്കിൽ…കൂജയോ പാത്രമോ ഒണ്ടാരുന്നെങ്കി…. കൊറച്ചു വെള്ളം എടുത്തുവെ ക്കാമാരുന്നു…..’ സങ്കോചത്തോടെയാണു ഞാനതു പറഞ്ഞത്. ഓർത്തിരുന്നെങ്കിൽ അതൊക്കെ വീട്ടിൽനിന്നും കൊണ്ടുവരാമായിരുന്നു.
ഒന്നും മിണ്ടാതെ രാഗിണി നടന്നകന്നു. ഇഷ്ടപ്പെട്ടു കാണത്തില്ലായിരിക്കും. വല്ലവനും വേണ്ടി വിടുതിവേല ചെയ്യാൻ മടികാണും. ങാ, അല്പം കഴിഞ്ഞിട്ട് നിലാവുദിക്കും അപ്പോൾ വേണമെങ്കിൽ കിണറ്റുകരെ പോകാവുന്നതേ ഉള്ളു. കഴിവതും ആരേയും ബുദ്ധിമുട്ടിക്കാതെ നോക്കണം. ഇപ്പോൾ ഈ വീട്ടിൽ എന്നോടു കാരുണ്യമുള്ളത് രാഘവേട്ടനും അഭിക്കും മാത്രം. ങാ, രണ്ടു പേരെങ്കിലുമുണ്ടല്ലോ, ആശ്വാസം.
അല്പം കഴിഞ്ഞപ്പോൾ ഒരു കൂജയും താങ്ങിപ്പിടിച്ച് ആതിര ചായ്പിലേക്കു വന്നു.
‘അയ്യോ… നീയെന്തിനാ മോളേ… ഇതും പൊക്കിക്കൊണ്ടുവന്നത്… ഞാൻ എടുത്തോണ്ടു വരുമാരുന്നല്ലോ…’ ഞാൻ കൂജ വാങ്ങി കസേരപ്പുറത്തുവെച്ചു ഒരു ബുക്കെടുത്തു മൂടി വെച്ചു.
‘ഞാനെടുത്തതല്ല.. ചേച്ചി തന്നയച്ചതാ… അത്താഴം കഴിക്കാണ്ട്…