വാസന്തിയും ഞാനും
Hai.. How are you?
ഞാനൊരു മെസ്സേജ് ഇട്ടു .. രാവിലെ 10 മണിക്ക് ഇട്ട മെസ്സേജിന് വൈകുന്നേരമായിട്ടും മറുപടി ഇല്ല..
ഞാനന്ന് സംസാരിച്ചത് കൈവിട്ടു പോയോ.. ചില നേരങ്ങളിൽ എന്റെ സംസാരം എനിക്ക് തന്നെ പാരയാവാറുണ്ട്.. ഇതും അങ്ങനെ വല്ലതുമായോ?
വീണ്ടും ഒരു മെസ്സേജ് അയക്കുന്നത് ബോറാണ്.. ഇടിച്ച് കേറാൻ ശ്രമിക്കുന്നു എന്നൊരു തോന്നൽ വരാം.. അത് വേണ്ട.. കാത്തിരിക്കാം.. പരസ്പരം അടുക്കാൻ വിധിയുണ്ടെങ്കിൽ വീണ്ടും ആ connection പുന:സ്ഥാപിക്കും..
മനസ്സിൽ അങ്ങനെ തോന്നി.
രാത്രി വൈകി മേസ്സേജ് വന്നതിന്റെ ബീപ്പ് സൗങ്ങ് വന്നത് അർദ്ധമയക്കത്തിലാണെങ്കിലും അറിഞ്ഞു. ഭാര്യ അടുത്ത് കിടന്നുറങ്ങുന്നതിനാൽ അറിഞ്ഞ ഭാവം നടിച്ചില്ല..
ആരുടെ മെസ്സേജ് ആയിരിക്കും എനൊന്നും എനിക്ക് ചിന്തിക്കേണ്ടതില്ലായിരുന്നു.. വാസന്തിയുമായിട്ടല്ലാതെ മറ്റാരുമായും ഞാൻ ചാറ്റ് പരിപാടി ഇല്ല.. ഇത് വരെ ഉണ്ടായിട്ടുമില്ല.. ഫോൺ കോൾ ചെയ്യാനല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാറുമില്ല.. ഞാൻ ഓഫീസിലിരിക്കുമ്പോൾ ചിലപ്പോൾ wife video call ചെയ്യാറുണ്ട്. അതും എനിക്ക് താല്പര്യമുള്ളതല്ല..
രാവിലെ മുതൽ വാസന്തിയുടെ മറുപടി പ്രതീക്ഷിക്കുന്നതായത് കൊണ്ട് മെസ്സേജ് വാസന്തിയുടേതാണെന്ന കാര്യത്തിൽ എനിക്ക് സംശയവുമില്ല..