വാസന്തിയും ഞാനും
ഹായ്..!!
ഹലോ.. എന്നെ അറിയുവോ ?
വാസന്തി: എന്താ അറിയാതിരിക്കാൻ ? വൈഫ് എവിടെ ? സുഖമാണോ ?
അപ്പുറത്തുണ്ടവൾ, സുഖം എന്നൊക്കെ ഞാനും.. അങ്ങനെ ജനറലായ വിശേഷാന്വേഷണത്തിലൂടെ അന്നത്തെ ചാറ്റിംങ് അവസാനിപ്പിച്ചു.
വാസന്തിയുടെ മൊബൈൽ നമ്പർ സേവ് ചെയ്ത് വാസന്തി എന്നതിന് വത്സലൻ എന്ന് പേരും കൊടുത്തെങ്കിലും ഫോൺ നമ്പർ ഹൈഡ് ചെയ്യുന്നതാണ് ബുദ്ധി എന്നൊരു ഉൾവിളി.
ഈ ഉൾവിളികൾക്ക് ഒരു പ്രത്യേകതയുണ്ട്.. അതൊരു ടെലിപ്പതിക് മെസ്സേജ് പോലെയാണ്.. അല്ല.. പോലെയല്ല.. അത് അങ്ങനെ തന്നെ യാണെന്നാണ് എന്റെ അനുഭവം ഗുരു..
എന്തൊക്കെ കാര്യങ്ങളിൽ എന്നൊക്കെ ഉൾവിളികൾ ഉണ്ടായിട്ടുണ്ടോ.. അതൊക്കെ കാര്യഗൗരവമായി കാണുകയോ.. നിസ്സാരവൽക്കരിക്കുകയാ ചെയ്യുന്നതിനനുസരിച്ച് അതിന്റെ റിഫ്ളക്ഷനും ഉണ്ടായിട്ടുള്ളതിനാൽ
ഞാൻ നമ്പർ ഹൈഡ് ചെയ്തതോടൊപ്പം വാസന്തിചേച്ചിയോട് എന്റെ നമ്പറും ഹൈഡ് ചെയ്ത് വച്ചേക്കാൻ പറഞ്ഞു.
അതെന്തിനാ എന്നവർ ചോദിച്ചപ്പോൾ .. ചേച്ചി ഒരു കുടുംബിനിയല്ലേ.. നമ്മളുടെ സൗഹൃദം കൊണ്ട് ചേച്ചിക്കൊരു ബുദ്ധിമുട്ട് വരരുതെന്ന് എനിക്ക് നിർബന്ധമാ.. എന്റെ സുഹൃത്തായതിന്റെ പേരിൽ ഒരു പാവം സ്ത്രീ ബലിയാടാവരുതല്ലോ എന്നൊക്കെ ഞാനങ്ങ് കാച്ചി..
എന്റ careഉം സ്നേഹവുമൊക്കെ മനസ്സിലാക്കിത്തന്നെ നമ്പർ ഹൈഡ് ചെയ്യുന്നതാ നല്ലതെന്ന് വാസന്തി ചേച്ചിക്കും തോന്നി.