ട്യൂഷനിലൂടെ ആയിരുന്നു തുടക്കം
ശരി ജൂലി.. കണക്കെടുക്ക്…ഞാനവളുടെ പാഠപുസ്തകം പരിശോധിച്ചു.
വലിയ വിഷമമില്ലാത്ത വിഷയങ്ങൾ. ആൾജിബ്രയും, ജ്യോമെട്രിയും.
ഉദ്യോഗത്തിലായിരുന്നപ്പോൾ പലപ്പോഴും പുതിയ ട്രെയിനികൾക്ക് വിഷയം വിശദീകരിച്ചുകൊടുക്കുന്നത് എന്റെ ചുമതലയായിരുന്നു. എനിക്കതിൽ സന്തോഷമേ ഉള്ളായിരുന്നു.
മേനോൻ സാറിനെ, എല്ലാവര്ക്കും അറിയാമായിരുന്നു.
എന്റെ മകൻ അമേരിക്കൻ കമ്പനിയിൽ വളരെയധികം ഉയരങ്ങളിലാണ്.
അമേരിക്കയിലെ എഞ്ചിനീയർമാർക്കുപോലും വലിയ കാര്യമായിരുന്നവനെ.
എന്റെ മോനാണെന്നു
പറയുമ്പോൾ പലരും പ്രത്യേക പരിഗണന നൽകുന്ന കാര്യം അവൻ പറഞ്ഞിട്ടുണ്ട്.
ഇത്രയും ഇവിടെ പറയാൻ കാരണം ആരേയും എന്തും പറഞ്ഞു മനസ്സിലാക്കുമ്പോൾ അതായത് ഫസ്റ്റ് പ്രിൻസിപ്പിളിൽ നിന്ന് തുടങ്ങുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.
തുടക്കത്തിൽ എളുപ്പമല്ല എന്നു തോന്നുമെങ്കിലും… സമയമെടുത്താണെങ്കിലും എല്ലാം മനസ്സിലാവും.
മിക്കവാറും ഏതാണ്ടെല്ലോ വിഷയങ്ങളും ഇങ്ങനെ പഠിപ്പിക്കാനും മനസ്സിലാക്കിക്കുവാനും കഴിയും.
ജൂലിയുടെ കാര്യത്തിലും ഈയൊരു നിലപാടാണെടുത്തത്. അവൾക്കൊന്നുമറിയില്ല എന്നാദ്യം സങ്കൽപ്പിച്ചു. പിന്നെ ആദ്യം തൊട്ടു തുടങ്ങി.
ഒരു ത്രികോണം വരച്ചു. അതിന്റെ സ്വഭാവങ്ങൾ വിശദീകരിച്ചു. അവൾ ശ്രദ്ധയോടെ കേട്ടു.
മെല്ലെ ജ്യോമെട്രിയിലേക്കവളെ കൊണ്ടു പോയി.. അന്ന് പാഠം രണ്ടുമണിക്കൂർ നീണ്ടു.