ട്യൂഷനിലൂടെ ആയിരുന്നു തുടക്കം
ഒരു ദിവസം കാലത്ത് പതിവുള്ള നടത്തവും കഴിഞ്ഞു വന്ന് ഭാര്യയ്ക്കൊപ്പമിരുന്ന് ചായയും ദോശയും കഴിക്കുമ്പോൾ അവളൊരു വെടി പൊട്ടിച്ചു.
നമ്മുടെ ജോർജില്ലേ? അയാളുടെ മോൾക്ക് നിങ്ങൾ കണക്കും ഫിസിക്സ്സും പഠിപ്പിച്ചുകൊടുക്കണം. പാവം അവൾ അതിൽ വളരെ വീക്കാ..
ഭാര്യ ചില ചില്ലറ വിമൻസ് വിങ്ങിന്റെ പരിപാടികൾക്കെല്ലാം പോകുന്ന കാര്യമെനിക്കറിയാമായിരുന്നു. എന്നാൽ അവൾ അങ്ങനെയൊരു മാരണം എന്റെ തലയിൽ കെട്ടിവെയ്ക്കുമെന്ന് ഞാൻ തീരെ കരുതിയിരുന്നില്ല.
നിനക്ക് ജോർജിന്റെ മോളെ എങ്ങിനെ അറിയാം?
ഞാനൊരു ചോദ്യമെടുത്തിട്ടതാണ് പ്രശ്നത്തിന്റെ ഉൽഭവം.
അതുപിന്നെ മിസ്സിസ് ജോർജ് ഞങ്ങടെ ക്ലബ്ബിലല്ലേ? പാവമാണ്. നിങ്ങൾക്കെന്താ ആ കൊച്ചിനെയൊന്നു സഹായിച്ചാൽ?
ജോർജിനെ എനിക്കറിയാം. ഞങ്ങളുടെ പർച്ചേസ് വിഭാഗത്തിലെ ഓഫീസറാണ്. നല്ല മനുഷ്യൻ. പക്ഷേ അയാളുടെ കുടുംബത്തിനെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു.
എന്റ ഭാര്യേ .. ഈ പിള്ളേരെ പഠിപ്പിക്കലൊന്നും എന്നെക്കൊണ്ട് പറ്റുകേല. നീ തന്നെ പറഞ്ഞ് എന്നെ ഒന്നൊഴിവാക്കിത്താടീ. .ഞാൻ കേണു.
ഭാര്യ ചിരിച്ചിട്ടെന്റെ അടുത്തുവന്നു. എന്റെ തലയ്ക്കുപിന്നിലെ മുടിയില്ലാത്ത ചെറുവൃത്തത്തിൽ അവൾ വിരലോട്ടിച്ചു.
നിങ്ങളൊന്നവരെ സഹായിക്കെന്നേ..
ഞാൻ തലയാട്ടി.
അതായിരുന്നു ഞങ്ങളുടെ ബന്ധം. വലിയ പ്രശ്നമൊന്നുമില്ലാതെ ശാന്തമായി ഒഴുകുന്നതായിരുന്നത്.