കുളിക്കാമെന്ന് കരുതി ഒരു ബക്കറ്റ് വെള്ളം ഒഴിച്ചപ്പോള്‍ എവിടെയൊക്കെയോ നീറുന്നു.
വലത്തേ മുലക്കണ്ണ് ചുറ്റും കല്ലിച്ചു കിടക്കുന്നു.
ഒരു പല്ലിന്റെ പാട് വ്യക്തമായി കാണാം. ഞാന്‍ പതിയെ ഒന്ന് തോട്ടപ്പോഴേക്കും..
അവള്‍ കണ്ണ് തുറന്നപ്പോള്‍ ഫാന്‍ കറങ്ങുന്നു. ലൈറ്റ് ഓഫ് ചെയ്തിട്ടില്ല , പുസ്തകം വായിച്ചു എപ്പോളോ ഉറങ്ങി പോയി. പുസ്തകം നെഞ്ചില്‍ തന്നെ ഇരിക്കുന്നു ഇപ്പോളും. അത് എടുത്തു മാറ്റിയപ്പോള്‍ താഴെ സാരിയുടെ കുത്തഴിഞ്ഞു കിടക്കുന്നു .അത് കുത്താന്‍ കൈ നീട്ടിയപ്പോള്‍, താഴെ വയറിനു അരികില്‍ നഖംകൊണ്ട് കീറിയ പാടുകള്‍ !!
പെട്ടെന്ന് അവള്‍ ഓര്‍ത്തു ..
കഴിഞ്ഞ ആറ് മാസമായി ഇതേ സ്വപ്നം കാണുന്നു … ആരോ ട്രെയിനില്‍ അവൾക്ക് വേണ്ടി കാത്തുനിൽക്കുന്നു. ചിരിക്കുന്നു , ഉമ്മയില്‍ പൊതിയുന്നു. പക്ഷെ ഈ പാട്.. ഇതാദ്യമായാണ് ! അവള്‍ കൈകൊണ്ട് വയറില്‍ തൊട്ടപ്പോള്‍ ചൂട് മാറാത്ത ചോര പൊടിഞ്ഞു അവളുടെ വിരലുകളില്‍ പതിഞ്ഞു..!!
അങ്ങകലെ , ആകാശത്തിനു താഴെ മഞ്ഞു മലകള്‍ക്കിടയില്‍ പരമ ശിവന്റെ നെഞ്ചില്‍ തല ചായിച്ചു
കൊണ്ട് ദേവി ചോദിച്ചു ..
” വേദനിച്ചോ …? ”
ഒരു ചെറു ചിരിയോടുകൂടി ദേവന്‍ ദേവിയെ തന്റെ നെഞ്ചിലേക്ക് കെട്ടിപിടിച്ചു ചോദിച്ചു ..
” ദേവിക്കോ ..?”
എല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ കുശുമ്പ് നിറച്ചുകൊണ്ട് ഗംഗ ഒഴുകിക്കൊണ്ടേയിരുന്നു