മഴ നഞ്ഞു , ഒരു സിഗരറ്റും വലിച്ചു അകെ അടി മുടി നനഞ്ഞു …ചൂട് പിടിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഒരൊറ്റ തോന്നല്‍ മാത്രം.
“ഒരു വോഡ്ക അടിക്കാന്‍ പറ്റിയിരുന്നെങ്കില്‍… അതും ഒരു van gogh വോഡ്ക..”
ഇപ്പൊ നീ ചിന്തിക്കുന്നുണ്ടാവും ..ഹോസ്റ്റലില്‍ romanaov അടിച്ചു നടക്കുന്നവന് ഇത് അഹങ്കാരം അല്ലെ എന്ന് !
അതാ ഞാന്‍ ആദ്യമേ പറഞ്ഞെ … “എനിക്ക് എന്തും ആകാം എന്ന് “.
അതിന്റെ കാരണം നീ തന്നെ പറഞ്ഞതാണ്
” ഞാന്‍ ഇങ്ങനാണ് എന്ന് “.
ട്രെയിന്‍ നീങ്ങി തുടങ്ങി. അവസാന ആളും കയറി. പോകാന്‍ ഏറെ ദൂരം ബാക്കി. ഒരു സിഗരട്ട് വലിച്ചു.
അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോ ആരോ വരാനുണ്ട് എന്ന തോന്നല്‍.
വണ്ടി നീങ്ങി തുടങ്ങുന്നതിനു മുന്‍പ് അവള്‍ എത്തി.
കണ്ണ് മുറുക്കെ അടച്ചു ഞാന്‍ പറഞ്ഞു ..
” നാശം… ഈ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ ഇത് എത്രാമത്തെ തവണയാണ് അവള്‍ വരുന്നത് “.
എല്ലാ തവണ വരുമ്പോളും ഒരേ സാരി. വെള്ളയില്‍ നീല പൊതിഞ്ഞ സാരീ. ഇന്ന് അവളെ എനിക്ക് വളരെ വ്യക്തമായി… മുന്നത്തെക്കാള്‍ !
അവള്‍ വന്നു.. ചിരിച്ചു.. എനിക്ക് എതിര്‍ വശം ഇരുന്നു.
മുടി കോതി മുന്നിലക്കിട്ടു.
ബുക്ക് എടുത്തു വായന തുടങ്ങി .
ഇത് അവളുടെ സ്ഥിരം പണിയാണ്….
ജനാലയില്‍ നിന്ന് വന്ന കാറ്റ് അവളുടെ മുടിയെ തഴുകുമ്പോള്‍. ഞാന്‍ അവളെത്തന്നെ നോക്കി ഇരിക്കുമെന്ന് അവള്‍ക്കറിയാം… ആദ്യമായി കണ്ടപ്പോഴുള്ള ചമ്മല്‍ ഇന്നില്ല.