Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് ഭാഗം – 3


ഈ കഥ ഒരു തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക് സീരീസിന്റെ ഭാഗമാണ് , മറ്റ് 27 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്റെ ഭാര്യയെ സുഖിപ്പിച്ച ഷൈലോക്ക്

ഭാര്യ – രണ്ട് ദിവസം കഴിഞ്ഞ് ഓഫീസിൽ പോകാനിറങ്ങിയ രമേഷിനോട് ഗീത പറഞ്ഞു…

ഇന്നല്ലേ അയാൾ വരുമെന്ന് പറഞ്ഞത് വരുബോൾ അയാളോട് എന്തു പറയും?

അയാളെ ഞാൻ പോയി കണ്ടോളാം… വന്നാലും ഞാൻ ജോലിക്ക് പോകുന്നത് അറിയാവുന്നതുകൊണ്ട് വൈകുന്നേരമേ വരത്തൊള്ളൂ.
അതിനു മുൻപ് ഞാൻ കണ്ടോളാം.

അതു പറയുമ്പോളും രമേഷിന്റെ മുഖത്തെ ടെൻഷൻ ഗീകക്ക് ശ്രദ്ധിക്കാതിരിക്കാനായില്ല.

രമേഷിന്റെ മനസ്സിൽ ബാങ്ക് മാനേജരെ കൊണ്ട് പറയിച്ച് രാഘവനോട് കുറച്ചു നാൾകൂടി അവധി വാങ്ങാം എന്നാണ് കരുതിയത്.

അയാളാണല്ലോ രാഘവനെ മുട്ടിച്ചു കൊടുത്തത്.

അതിനുവേണ്ടി ഉച്ചക്ക്ശേഷം ലീവ് എടുത്ത് മാനേജരെ കാണാൻ ബാങ്കിൽ പോയി.

മാനേജരോട് വിവരങ്ങൾ പറഞ്ഞപ്പോൾ ഉദ്ദേശിച്ച പ്രതികരണമല്ല ഉണ്ടായത്.

രമേഷിനെപ്പോലെ കറക്ട് അല്ലാത്ത യാളെ പരിചയപ്പെടുത്തിയതിന് രാഘവൻ തന്നോട് ചൂടാകുകയാണെന്നും അതുകൊണ്ട് തനിക്ക് ഇക്കാര്യം രാഘവനോട് പറയാൻ പറ്റില്ലാന്നും പറഞ്ഞ് ബാങ്ക് മാനേജർ കൈഒഴിഞ്ഞു എന്ന് മാത്രമല്ല ലോൺ അടച്ചില്ലെങ്കിൽ ബാങ്ക്, നിയമ നടപടികൾ തുടങ്ങുമെന്ന മുന്നറിയിപ്പും നൽകി.

ആകെ നിരാശനും ക്ഷീണിതനുമായാണ് രമേഷ് ഫ്ലാറ്റിൽ വന്നുകയറിയത്.

അയാൾ വല്ലാതെ ഭയപ്പെട്ടിരുന്നു.

രമേഷിന്റെ മുഖത്ത് നിന്നും എത്ര മാത്രം ഭയപ്പെടുന്നു എന്ന് ഗീത വായിച്ചെടുത്തു.

അയാൾ ഉദ്ദേശിച്ചതൊന്നും നടന്നിട്ടില്ല എന്ന് ചോദിക്കാതെ തന്നെ അവൾക്ക് മനസിലായി..

ഈ സമയം രാഘവന്റെ താർ ജീപ്പ് ഫ്ലാറ്റിന്റെ കോംബൗണ്ടിൽ എത്തിയിരുന്നു..

കിച്ചന്റെ ജനലിൽകൂടി ജീപ്പിൽനിന്നും രാഘവൻ ഇറങ്ങുന്നത് കണ്ട് ഗീത രമേഷിനോട് പറഞ്ഞു….

അയാൾ താഴെ എത്തിയിട്ടുണ്ട്.

ഗീതാ, ഞാൻ ബെഡ്റൂമിൽ ഇരുന്നോളാം…. ഞാൻ എത്താൻ വൈകുമെന്ന് അയാളോട് പറയ്.
കുറച്ചു നേരം ഇരുന്നിട്ട് അയാൾ പൊയ്ക്കൊള്ളും…

ഒളിച്ചിരിക്കാനോ. നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ… എത്ര നാൾ ഒളിക്കും.

മോനിപ്പോൾ ട്യൂഷൻ കഴിഞ്ഞു വരും അവനോട് എന്തു പറയും. അവൻ ബെഡ്റൂമിൽ കയറില്ലേ.. അവൻതന്നെ വിളിച്ചുപറയും ഡാഡി ഇവിടെയുണ്ടെന്ന്.

ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ബെൽ ശബ്ദം കേട്ടു.

അല്പം ഭയത്തോടെയാണ് ഗീത വാതിൽ തുറന്നത്…

തുറന്ന കതകിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ഗീതയെ ഉരുമ്മിയാണ് രാഘവൻ അകത്തേക്ക് കയറിയത്.

ആ ഒരു നിമിഷം മതിയായിരുന്നു രാഘവന് ഗീതയുടെ ശരീരഗന്ധം മൂക്കിലേക്ക് വലിച്ചെടുക്കാൻ .

സെന്റിന്റെയും പൗഡറിന്റെയും ഗന്ധം കലരാത്ത പെണ്ണിന്റെ യഥാർത്ഥ ഗന്ധം! പെൺ മണം !!.

സെക്കന്റുകൾക്കുള്ളിൽ ആ മണം അയാളുടെ നാഡീ ഞരമ്പുകൾ വഴി സിരകളിൽ ഉന്മാദമായി പടർന്നു.

ഹാളിലെ സോഫയിൽ ഇരിക്കുന്ന രാഘവന്റെ മുന്നിൽ കുറ്റവാളിയെ പോലെ രമേഷ് തലകുനിച്ചു നിന്നു.

ആ… പൈസയെടുക്ക് രമേഷ് . പോകാൻ അല്പം ധൃതിയുണ്ട്.

സർ… പണം ശരിയായില്ല. നാളെ രാവിലെ സാറിനെ വന്ന് കാണാൻ ഇരിക്കുകയായിരുന്നു ഞാൻ..

എന്തിനാ നീ അങ്ങോട്ട്‌ ഒലത്തുന്നത്. നിന്നെപോലെയുള്ള കൊറേ തായോളിക ളെ കണ്ടവനാ ഞാൻ.

നിങ്ങൾ എന്റെ വീട്ടിൽ വന്ന് അനാവശ്യം പറയരുത്..

നിന്റെ വീടോ…? എൺപതു ലക്ഷവും പലിശയും തന്നുകഴിയുമ്പോൾ നിന്റെ വീടാകും.. അതുവരെ ഇത് എന്റെ വീടാണ്.

ഒരു ഞെട്ടലോടെ ആണ് രമേഷ് ആ വാക്കുകൾ കേട്ടത്. അയാൾ ആകെ തളർന്നുപോയി..

രാഘവന്റെ സ്വഭാവം മാറുന്നത് കണ്ടതോടെ ഗീത അയാളുടെ നേരെ കൈകൂപ്പിക്കൊണ്ട് പറഞ്ഞു..

ഒരബദ്ധം പറ്റിപ്പോയി സർ. ഞങ്ങളെ നാണം കെടുത്തരുത്.. ഇവിടെ ഒച്ചപ്പാടുണ്ടായാൽ മറ്റു ഫ്ലാറ്റിൽ ഉള്ളവർ അറിയും… ഞങ്ങൾ എങ്ങിനെയെങ്കിലും സറിന്റെ പണം തരും… പ്ലീസ് സാർ.

എങ്ങിനെ തരും…?
അതിനുള്ള സോഴ്സ് എന്താണ്…? വലിയ തുകയാണ് പെണ്ണേ…
എനിക്ക് ബോദ്ധ്യമാകുന്ന ഒരു ഉറപ്പ് പറഞ്ഞാൽ ഞാൻ അത് വിശ്വസിക്കാം.

ഇവൻ ഫോൺ എടുക്കാതിരുന്നപ്പോഴേ ഇവൻ കഞ്ഞിയാണന്നു എനിക്ക് മനസിലായതാ..

ഗീതക്ക് പെട്ടെന്ന് പണം കിട്ടുന്ന സോഴ്സ് ഒന്നും ഉറപ്പായി പറയാനില്ലായിരുന്നു..

തല കുനിച്ചു നിറകണ്ണുകളോടെ നിൽക്കുന്ന അവളെ നോക്കി രാഘവൻ പറഞ്ഞു..

നിനക്ക് ഒന്നും പറയാനില്ലെന്ന് എനിക്കറി യാം. പക്ഷെ ഒരു സോഴ്സുണ്ട്..അത് ഞാൻ നിന്നോട് പറയാം…
നിന്നോട് മാത്രം. ഇവനിപ്പോൾ കേൾക്കണ്ട. ഞാൻ പോയിക്കഴിഞ്ഞ് നീ തന്നെ ഇവനോട് പറഞ്ഞോ.

കാര്യമറിയാതെ ഭാര്യയും ഭർത്താവും മുഖാമുഖം നോക്കി.

ഈ സമയം സോഫയിൽനിന്നും എഴുന്നേറ്റ സ്റ്റീഫൻ നീ വാ എന്ന് ഗീതയോട് പറഞ്ഞിട്ട് കിച്ചനിലേക്ക് നടന്നു..

അവൾ അല്പം മടിയോടെ അയാളെയും രമേഷിനെയും മാറി മാറി നോക്കി…

ങ്ങും… പെട്ടന്നു വാ… പറഞ്ഞിട്ട് എനിക്ക് പോകണം… വേറെ ജോലികൾ ഉള്ളതാ.

രണ്ടും കൽപ്പിച്ച് രാഘവന്റെ പുറകെ കിച്ചനിൽ കയറിയ ഗീതയോട് അയാൾ പറഞ്ഞു.

ആ വാതിൽ അടയ്ക്ക്.

സാർ .. വേണ്ട…

അടയ്ക്കുവാൻ അല്ലേ പറഞ്ഞോള്ളൂ… കുറ്റിയിടണ്ട..

ഞാൻ പറയുന്നത് നീ കേൾക്കാനാണ്… അവൻ കേൾക്കണ്ട.

ഇക്കാര്യത്തിൽ തീരുമാനം എടുക്കണ്ടത് നീ മാത്രമാണ്…

ഇത്രയും കേട്ടതോടെ ഗീത വാതിൽ പതിയെ ചാരി.

ഈ സമയം തന്റെ ഭാര്യയെ ഒരാൾ കിച്ചനിൽ കയറ്റി കതകടച്ചതിനെ പറ്റിയല്ല രമേഷ് ഓർത്തത്… രാഘവൻ പറഞ്ഞ സോഴ്സിനെ പറ്റിയായിരുന്നു..

തന്നെ ഈ കെണിയിൽനിന്നും രക്ഷിക്കാൻ കഴിയുന്ന സോഴ്സിനെ പറ്റി…

തന്റെ മുന്നിൽ ഭയത്തോടെ തല താഴ്ത്തി .നിൽക്കുന്ന ഗീതയെ രാഘവൻ അടിമുടി നോക്കി.

എന്തൊരു ഭംഗിയാണ് ഇവളെ കാണാൻ… ടെൻഷൻ കൊണ്ടായിരിക്കും മൂക്കിന്റെ തുമ്പിലും താടിയിലും വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്…
ശ്വാസഗതിക്കനുസരിച്ച് ഉയർന്നു താഴുന്ന മാർക്കുടങ്ങൾ !!

അയാൾ ഒന്നും പറയാത്തത് കൊണ്ട് ഗീത ചോദിച്ചു .. സാർ. . എന്താ പറയാനുള്ളത്…

ങ്ങഹ്…. ആ.. അത്‌ പറയാം.

ഗീത എന്നല്ലേ പേര്… ഞാൻ അങ്ങനെ തന്നെ വിളിച്ചോട്ടെ…

അവൾ തലകുലുക്കി…

ഗീതേ… ഞാൻ പറയാൻ പോകുന്നത് നിനക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും എനിക്ക് പറയാതിരിക്കാൻ പറ്റില്ല.

നിന്റെ ഭർത്താവിന് എന്റെ കടം തന്നു തീർക്കാൻ പറ്റില്ലാന്ന് എനിക്കറിയാം. നിനക്കും അതറിയാം…

സാധാരണ ഞാൻ ചെയ്യാറുള്ളത്, നല്ല അടിയും കൊടുത്ത് ഇറക്കി വിട്ടിട്ട് വീടും പൂട്ടി പോകുവാണ്…

ഇവിടെ ഞാൻ അത്‌ ചെയ്യാത്തത് നിനക്ക് വേണ്ടിയാണ്… നിന്നെ ആദ്യം കണ്ടപ്പോൾത്തന്നെ എനിക്ക് മോഹം തോന്നിയതാണ്…

ചുറ്റി വളയ്ക്കാതെ പറയാം. എനിക്ക് നിന്നെ വേണം…
അത്‌ എന്റെ കാമം തീർക്കാൻ മാത്രമല്ല.. എന്നും ..നമ്മൾ മരിക്കുവോളം…
നീ എന്റേതുകൂടി ആയിരിക്കണം…

നിന്റെ ഭർത്താവിനെ നീ ഉപേക്ഷിക്കണമെന്നല്ല ഞാൻ പറയുന്നത്…ഞാൻ വരുമ്പോളും നീ വാതിൽ തുറന്നു തരണം.

നിർബന്ധിക്കുന്നില്ല. നല്ലപോലെ ആലോചിച്ച് തീരുമാനിച്ചാൽ മതി…

തീരുമാനം നല്ലതാണെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഇവിടുന്ന് ഇറങ്ങേണ്ടതായി വരില്ല… മാത്രമല്ല രമേഷിന്റെ മറ്റു കടങ്ങളും വീട്ടുവാനുള്ള വഴിയും ഉണ്ടാക്കിത്തരാം…

ഇപ്പോൾ അവന് കിട്ടുന്ന ശമ്പളംകൊണ്ട് കടവും വീട്ടി നല്ലരീതിയിൽ ജീവിക്കാൻ നിങ്ങൾക്ക് ആകുമോ ?..

നിന്റെ മോനേ മികച്ച സ്കൂളിൽ ചേർത്ത് പഠിപ്പിക്കണ്ടേ ?.

അവൻ ശ്രമിച്ചാൽ ഇനിയും അത് നടക്കുമോ ?

നിനക്ക് രാജ്ഞിയെപ്പോലെ ജീവിക്കുവാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വേണമെങ്കിൽ സ്വീകരിക്കാം ഇല്ലെങ്കിൽ നിരാകരിക്കാം.

ആലോചിച്ച് നല്ല തീരുമാനം എടുത്തിട്ട് എന്നെ ഈ കാർഡിലുള്ള നമ്പറിൽ വിളിക്ക്..

ഇല്ലങ്കിൽ ഒരാഴ്ച സമയം തരാം. അതിനുള്ളിൽ പണം തരണം ഇല്ലെങ്കിൽ ഫ്ലാറ്റിൽനിന്ന് ഇറങ്ങിത്തരണം…

രാഘവൻ പറയുന്നത് കേട്ട് ഗീത അന്തിച്ചുനിന്നുപോയി…

അവളുടെ അങ്കലാപ്പ് തീരുന്നതിനുള്ളിൽ രാഘവൻ അവളെ ഇറുകെ പുണർന്നു…

ഞൊടിയിടയിൽ ഗീതയുടെ ചുണ്ടുകൾ അയാളുടെ ചുണ്ടുകൾക്കിടയിലേക്ക് വലിച്ചെടുത്തു.

എന്താണ് സംഭവിക്കുന്നത് എന്ന് ഗീതക്ക് മനസിലായി വന്നപ്പോഴേക്കും രാഘവന്റെ കൈകൾ അവളുടെ കുണ്ടിയിലും പുറത്തും പല തവണ സഞ്ചരിച്ചു കഴിഞ്ഞിരുന്നു !

അവളുടെ ചുണ്ടും നാവും പൂർണ്ണമായി അയാളുടെ വായിലായിരുന്നത് കൊണ്ട് അവളുടെ എതിർപ്പിന്റെ ശബ്ദം പോലും പുറത്തുവന്നില്ല..

അഞ്ചു മിനിറ്റോളം കഴിഞ്ഞാണ് അയാൾ ആ ചുംബനത്തിൽ നിന്നും ഗീതയെ മോചിപ്പിച്ചത്. അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.

ഗീത ചുണ്ടുകൾ തുടച്ചുകൊണ്ട് വെറുപ്പോടെ അയാളെ നോക്കി.

അയാൾ മധുര പലഹാരം തിന്നിട്ട് നാക്കുകൊണ്ട് ചുണ്ടുകളിൽ നക്കുന്നതുപോലെ അയാളുടെ ചുണ്ടുകളിൽ നക്കിയിട്ട് പതിയെ പറഞ്ഞു..

ക്ഷമിക്കണം ഗീത.. നിന്റെ ചുണ്ടുകളിൽ ഒരുമ്മയെങ്കിലും തന്നില്ലാ
യെങ്കിൽ ഇന്ന് എനിക്ക് ഉറങ്ങാൻ പറ്റില്ല…

ഞാൻ പറഞ്ഞതിനെപ്പറ്റി ആലോചിച്ചിട്ട് എന്നെവിളിക്ക്..

ഇത്രയും പറഞ്ഞിട്ട് കൊടുംകാറ്റ് പോലെ അയാൾ വെളിയിലേക്കിറങ്ങിപ്പോയി.

തന്നോട് ഒന്നും മിണ്ടാതെ പോകുന്ന രാഘവനെ കണ്ട് രമേഷ് വായും പൊളിച്ചു നിന്നു.

രാഘവന്റെ വാക്കുകളും പ്രവർത്തിയും ഗീതയെ കുറേനേരം ശിലപോലെ നിന്ന ഇടത്തിൽത്തന്നെ നിർത്തിക്കളഞ്ഞു.
(തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)