തമ്പുരാട്ടിക്ക് തിരുമേനിയുടെ പൂജ
മറുപടി പറഞ്ഞത് ദേവിയായിരുന്നു.
“തമ്പുരാട്ടി, ഇന്നത്തെ പൂജ കഴിഞ്ഞു എന്നേയുള്ളൂ.”
ദത്തൻ വാര്യരെ നോക്കിയപ്പോൾ വാര്യർ അവിടുന്ന് കാറിൻ്റെ അടുത്തേക്ക് പോയി. പിള്ള കാർ കുറച്ചു മാറി ഒരു മാവിൻ്റെ തണലിൽ ആണ് പാർക്ക് ചെയ്തിരുന്നത്.
ദത്തൻ തമ്പുരാട്ടിയോടു പറഞ്ഞു,
“തമ്പുരാട്ടി, ഒരു പൂജ കഴിഞ്ഞു എന്നെ പറയാൻ പറ്റൂ. ഞാൻ ഗണിച്ചു നോക്കിയപ്പോൾ ചില ചെറിയ പ്രശ്നങ്ങൾ ഉണ്ട്”.
“വിഷമിക്കാനൊന്നുമില്ല. പക്ഷെ കുറച്ചു ദിവസത്തെ പൂജകൾ വേണ്ടിവരും. അതും രാവിലെയും വൈകിട്ടും. ഇടയ്ക്കു നല്ല വിശ്രമവും വേണം”,
ദത്തൻ പറഞ്ഞു.
“അപ്പോൾ എന്നും പോയി വരണം അല്ലേ?”,
തമ്പുരാട്ടി ചോദിച്ചു.
“അത് പറ്റില്ല തമ്പുരാട്ടി. യാത്ര പാടില്ല. കുറച്ചു ദിവസം ഇവിടെ തങ്ങുക തന്നെ വേണം. തമ്പുരാട്ടിക്കും ഇവിടെ തങ്ങാമല്ലോ”,
ദത്തൻ പറഞ്ഞു.
“അത് പറ്റില്ല തിരുമേനി. എനിക്ക് ഏതായാലും താങ്ങാൻ പറ്റില്ല. എന്നും വരാനും പറ്റില്ല. യാത്ര ബുദ്ധിമുട്ടാണ്”,
തമ്പുരാട്ടി പറഞ്ഞു.
“തമ്പുരാട്ടി വരണമെന്നില്ല. ഞാനും മക്കളും എപ്പോഴും പാർവതി തമ്പുരാട്ടിയുടെ കൂടെ തന്നെ കാണും”,
ദേവി പറഞ്ഞു.
“എങ്കിൽ അങ്ങനെ ആയിക്കോട്ടെ തിരുമേനി. കാര്യം നടക്കണമല്ലോ”,
ദേവിക തമ്പുരാട്ടി പറഞ്ഞു.
“അവളെ ഒന്ന് കാണാൻ തരപ്പെടുമോ തിരുമേനി?”,