സണ്ണിച്ചായൻറെ കാമവീരഗാഥ
ഞെട്ടിയുണർന്ന ഞങ്ങളുടെ മുൻപിൽ അന്തം വിട്ടു നിൽക്കുന്ന മോളി! ഒരു നിമിഷത്തേക്കു ആർക്കും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. ആദ്യം സമനില വീണ്ടെടുത്ത് അമ്മായിതന്നെയായിരുന്നു. ‘ഹെന്റെ മാളേ ഈ നായിന്റെ മോൻ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നെടീ, നീ ഇപ്പോൾ വന്നത് നന്നായി.. ഹൊ..ഇങ്ങനേയും ഉണ്ടോ .വഷളൻ’.
ആ അവസ്ഥയിലും എനിക്കു ചിരി വന്നു പോയി. ഇവളാണു സാക്ഷാൽ പെണ്ണ് അവസരത്തിനൊത്ത് മാറാൻ കഴിവുള്ളവൾ. പക്ഷെ തള്ളയെ മറ്റാരേക്കാളും നന്നായറിയാവുന്ന മോളി കാറിതുപ്പി. ഫൂ. ഒരു പതിവ്രത..
നിങ്ങളെന്റെ അമ്മ തന്നെയാണോ, ബലാത്സംഗം ചെയ്യുന്നവനെ കവയ്ക്കകത്ത് ഒതുക്കി നെഞ്ചോട്ട് ചേർത്ത് കെട്ടിപിടിച്ചുറങ്ങിയിട്ട് ബലാത്സംഗം പോലും. എന്നാലും എന്റെ സണ്ണിച്ചായാ.. നിങ്ങളും ഇവരുടെ വലയിൽ വീണല്ലോ. ആ മാത്തച്ചായനുമായിട്ടുള്ള ഇവരുടെ അവിഹിതം കണ്ടു മടുത്തിട്ടാണു പാവം അപ്പൻ നാടുവിട്ടത്.
എല്ലാമറിയാവുന്ന മായേച്ചി കരിസ്മാറ്റിക്കു മായി നടക്കുകയാ. എന്നു വച്ച് എന്നെ അതിനു കിട്ടില്ല. സണ്ണിച്ചായനെ നിങ്ങൾക്ക് വിട്ടു തരാനും പോണില്ല”.
മോളി എന്റെ കൈ പിടിച്ചുകൊണ്ട് ഞങ്ങളുടെ മുറിയിലേക്ക് നീങ്ങി. മുറിയിലെത്തിയപാടെ അവൾ കട്ടിലിൽ വീണു കരയാനാരംഭിച്ചു. മോളിയുടെ ആത്മാർഥതയും സ്നേഹവും എന്നെ വികാരധീനനാക്കി. അവളോട് സത്യം തുറന്നു പറയുകതന്നെ.