ഞങ്ങൾ അവിടെ നിന്നു ഇറങ്ങാൻ നേരം, രേഷ്മ എന്നെ വിളിച്ചു. ഞാൻ മാറിനിന്നു ഫോൺ എടുത്തു.
എടാ, എന്നോട് ക്ഷമിക്കണം.
നമ്മൾ തമ്മിൽ ഇത്രയും ഫോർമാലിറ്റി ഒക്കെ എന്നാണ് ഉണ്ടായേ?
ഉം. ഉള്ളിലൊരു വല്ലാത്ത ഫീലിംഗ് ആയിരുന്നു. നീ ഫ്രീയാണോ ഇപ്പൊ.
ഞാൻ: ഇപ്പോ ഞാൻ പുറത്താണ്, ഒരു എട്ടുമണി ആകുമ്പോ ഫ്രീയാവും.
വിഷ്ണുവേട്ടന് ഇന്ന് നൈറ്റ് ഡ്യൂട്ടിയാണ്, ഞാൻ ഫ്രീ ആണ്, എനിക്ക് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട് നിന്നോട്. നിൻ്റെ ഒരു ഹെൽപ്പും എനിക്ക് വേണം, പറ്റില്ലെന്ന് പറയരുത്.
കാശ് ഒഴികെ എന്താണെങ്കിലും നമുക്ക് പരിഹാരമുണ്ടാക്കാം…എന്നാൽ രാത്രി വിളിക്കാം. ഉമ്മ..
രേഷ്മ: യ്യോ.
സോറി, ഞാൻ പഴയ ഓർമയിൽ.
ഓക്കേ ഡാ. നോ പ്രോബ്ലം.
അവൾ ഫോൺ കട്ട് ചെയ്തു. രേഷ്മയാണ് ഫോണിലെന്നു കാതറിന് മനസിലായി.
അവൾ ചിലപ്പോൾ നിന്നോടുള്ള ഇഷ്ടം ഇപ്പോഴായിരിക്കും തിരിച്ചറിഞ്ഞിട്ടുണ്ടാവുക. ഇനി വല്ല റൂം എടുക്കാനൊക്കെയുള്ള പരിപാടി ഉണ്ടെങ്കിൽ എന്നോട് പെരുമാറിയ പോലെ തന്നെ അവളോടും പെരുമാറണം. അവൾ പിന്നെ നിന്നെ മറക്കില്ല.
അത്രേയൊക്കെ പോകാൻ മനസ്സുകൊണ്ട് വല്യ താല്പര്യമില്ല മോളെ. എനിക്ക് ഇപ്പോൾ നീ ഉണ്ട്.. എൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരിയായി.
കാതറിൻ എന്നെ കെട്ടിപിടിച്ചു. ഞങ്ങൾ കാറിൽ കയറി, അവളെ ഞാൻ വീട്ടിലേക്ക് ഡ്രോപ്പ് ചെയ്യാൻ എത്തി. ഇറങ്ങുന്നതിനു മുൻപേ അവൾ.