“ഇപ്പോൾ സമയം നാലു മണി. ഒരു അര മണിക്കൂർ നമുക്കൊന്ന് കെട്ടിപിടിച്ചു കിടക്കാം,” അവൾ പറഞ്ഞു.
ഞാൻ അത് അനുസരിച്ചു. ഞാനും അവളും കിടക്കയിൽ കെട്ടിപ്പിടിച്ചു ചരിഞ്ഞുകിടന്നു. അവളുടെ നെറ്റിയും എൻ്റെ ചുണ്ടും അടുത്തടുത്ത്. അവളെന്നെ വരിഞ്ഞുമുറുക്കി കിടക്കുകയാണ്, അവൾക്കെന്നോട് എന്തൊക്കെയോ പറയണമെന്നുള്ളപോലെ തോന്നി.
മോൾക്ക് എന്നോട് എന്തോ പറയാനുണ്ടല്ലോ?
അതും മനസിലാക്കി, അല്ലെ?
അവൾ അല്പം തളർന്ന സ്വരത്തിൽ പറഞ്ഞു. ഞാൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
മോൾ പറ.
എനിക്ക് ഇതേ ഉണ്ടായിരുന്നുള്ളു ആഗ്രഹം, ഇത് അന്വേഷിച്ചു ഞാൻ കുറെ നടന്നു. നീ ഇപ്പോ എത്ര തവണ എന്നോട് “മോൾ പറ” എന്ന് പറഞ്ഞെന്ന് ഓർക്കുന്നുണ്ടോ. എനിക്ക് അതാണ് വേണ്ടിയിരുന്നത്. ആരും എന്നോട് പറയാറില്ല, പറയാൻ ഒരവസരംപോലും തരാറില്ല.
പ്രേമിച്ചപോലെ അല്ല അങ്ങേര് എൻ്റെ സ്വന്തമായപ്പോൾ. പറയുന്നത് കേൾക്കാനും പണിയെടുക്കാനും കാശ് ഉണ്ടാക്കാനും ഒരാൾ. അത്രേയുള്ളു.
പ്രമോഷൻ ഒക്കെ കിട്ടിയപ്പോൾ അതിൻ്റെ പവർ വേറെയുമുണ്ട്. അത് എന്തെങ്കിലുമാവട്ടെ, എൻ്റെ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലാതിരുന്നാമതി. നിൻ്റെ കൂടെ സമയം ചിലവഴിക്കുമ്പോൾ എന്തെന്നില്ലാത്തൊരു സന്തോഷം എനിക്ക് കിട്ടുന്നുണ്ട്, ജീവിക്കുന്ന പോലെയൊരു തോന്നൽ. എനിക്ക് സെക്സ് ഒന്നും എപ്പോഴും വേണമെന്നില്ല. നീ ഇങ്ങനെ ചേർന്ന് കിടക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു ആത്മവിശ്വാസം അയാളിൽനിന്ന് എനിക്ക് ഉണ്ടായിട്ടില്ല.