മനു വീടിൻറെ പിറകിലേക്ക് നടന്നു, ഇരുവശത്തും പാടങ്ങൾ ഉള്ള പച്ച മീശ പോലെയുള്ള വരമ്പിൽ കുട്ടി കുട്ടി തെങ്ങുകൾ നിരനിരയായി നില്കുന്നത് കണ്ടപ്പോൾ, സുധയ്ക്ക് പെട്ടന്നുള്ള ധൈര്യമൊക്കെ പോയി. ആരേലും കണ്ടാലോ എന്ന ഭയമായിരുന്നു. ഈ സമയത്തു അങ്ങനെ ആരും വരില്ല, എന്നാലും…തെങ്ങിൽ വെച്ച കള്ള് കുടം നോക്കുന്ന മനുവിനെ ഒരല്പം അകലെ നിന്നും സുധ നോക്കി നിന്ന് മനസ്സിലോർത്തു.
“മനൂ ഞാനവിടെ നിൽക്കാം, നീ കയറിയിട്ട് ആ കുടമെടുത്തിട്ട് വാ….”
“എന്റൂടെ വാ ചേച്ചീ…”
സുധയുടെ കറുത്ത കുപ്പിവള അണിഞ്ഞ കൈയിൽ മനു ചുറ്റിപിടിച്ചു.
ഇരുവരും തെങ്ങിൻറെ താഴെയെത്തിയപ്പോൾ, മനു തെങ്ങിൽ ഏന്തി വലിഞ്ഞു കയറി. മുകളിലെത്തിയതും ചുവന്ന മൺകലത്തിൽ പത്തഞ്ഞൂറി വരുന്ന, കള്ളു കണ്ടപ്പോളവൻറെയുള്ളിൽ കൊതി മൂത്തു. അവനതും കൊണ്ട് താഴെ ഇറങ്ങാൻ ബുദ്ധിമുട്ടുമാകുമെന്നോർത്തപ്പോൾ സുധയെ കൈകാട്ടി തെങ്ങിൻറെ താഴേക്ക് വിളിച്ചു. സുധ നഖം കടിച്ചു കൊണ്ട് മുകളിലേക്ക് അവനെ തന്നെ നോക്കിനിന്നു. സുധയോട് വാ തുറന്നു പിടിക്കാൻ പറഞ്ഞു കൊണ്ട് മനു കുടം കയ്യിലെടുത്തു സുധയുടെ വായിലേക്ക് കള്ളു കുടം ഒഴിക്കുന്ന മാതിരി പതിയെ ചരിച്ചു. സുധ വാ പരമാവധി തുറന്നു പിടിച്ചപ്പോൾ അവളുടെ വായിലേക്ക് തരിപ്പുള്ള മധുര കള്ളു ഒഴുകി. തണുപ്പുള്ള കള്ളിൻറെ സ്വാദ് അവളുടെ മനസും ശരീരവും കുളിരണിയിപ്പിച്ചു. അതിൻറെ തരിപ്പ് കൊണ്ടവൾ തുള്ളി കുതിച്ചു.