സ്നേഹവും കാമവും പൂരകങ്ങൾ
ഉണ്ണി പിറന്ന് താന്‍ ആലസ്യത്തില്‍ നിന്നു൦ എഴുന്നേറ്റ് തിരികെ ഇവിടെ വന്നിട്ട് രണ്ടാഴ്ച്ചപോലും കഴിഞ്ഞിരുന്നില്ല. രഘുവിന് മൂന്നുമാസം മാത്രം പ്രായം.
അദ്ദേഹത്തിനെ സഹായിക്കാന്‍ പെങ്ങള്‍ ഉണ്ടായിരുന്നു. തിരികെ ഇവിടെത്തി എല്ലാ൦ ഒന്നു ശരിപ്പെടുത്തി വരികയായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന് ഇഷ്ട്ടമുള്ള അടയും ചായയും കൊടുത്ത് രാവിലേ യാത്രയാക്കി. കുഞ്ഞുറക്കമായിരുന്നു. കിട്ടിയ തക്കം നോക്കി വീടടിച്ചുവാരി. അവന്‍ വല്ലാത്ത കുറുമ്പനാണ്. എപ്പോഴും മുലകുടിക്കണം. ഒരു കൈ മറ്റേ മുലയില്‍ പിടിച്ചിരിക്കും.
ഉം. വലുതാവുമ്പോള്‍ ആരാവും?
ആര്‍ക്കറിയാം?
ഒരു മുരടനക്കം.
ധൃതിയില്‍ ഒരു തോര്‍ത്തെടുത്ത് മാറിലിട്ട് ഉമ്മറത്തു ചെന്നു. ചിരിച്ചും കൊണ്ട് നില്‍ക്കുന്നു, മേനോന്‍.
എന്താ വാരസ്യക്കുട്ട്യേ.. .സുഖമാണോ? നേര്‍ത്തെ വരണമെന്നു നിരീച്ചതാ. എന്തു ചെയ്യും? വൈകി. വാര്യര്‍ അമ്പലത്തിലേക്കു പോയോ, ആവോ?
അദ്ദേഹം പോയി. വരൂ. ഇരിക്കൂ.
മൃദുവായി പറഞ്ഞു. മേനോനെ കണ്ടപ്പോള്‍ ഉള്ളില്‍ ഒരു സന്തോഷം തോന്നി.
അല്ലെങ്കിലു൦ ഉയര്‍ന്ന നെറ്റിയും. ശക്ത മായ കണ്ണുകളും. ഇടതൂര്‍ന്ന പുരികങ്ങളും, വാശി വിളിച്ചോതുന്ന താടിയും, നന്നെ മിനുക്കി ഷവരം ചെയ്ത മുഖവും, ഒത്ത ശരീരവു൦ ഉയരവു൦. ഇതെല്ലാ൦ പണ്ടേ ശ്രദ്ധിച്ച താണല്ലോ.
2 Responses