നീ കല്ല്യാണം കഴിച്ചിട്ടുമില്ല. അതുകൊണ്ട് ഇന്നുരാത്രി ഇവിടെ താമസിച്ചിട്ട് നീ നാളെപോയാല്‍ മതി.” വല്ല്യമ്മയും അവളെ പിന്താങ്ങിയപ്പോള്‍ എനിയ്ക്ക് സമ്മതിയ്ക്കേണ്ടിവന്നു.
കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയശേഷം, ഡ്രസ്സ് മാറി ഒരു ലൈറ്റ് ബ്ലൂകളര്‍ നൈറ്റിധരിച്ച് അവള്‍ അടുക്കളയിലേയ്ക്ക് പ്രവേശിച്ചു. അവിടെ സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ചേച്ചി എന്നെ വിളിച്ചു.
കുറേനേരം ടിവികണ്ട് മടുത്തപ്പോള്‍ ഞാന്‍ ചെയ്ത പണിയാണെന്നു പറഞ്ഞപ്പോള്‍ എന്‍റെ പുറത്ത്തട്ടി അഭിനന്ദിച്ചിട്ട് പറഞ്ഞു, “നിന്‍റെ ഭാര്യ ഭഗ്യമുള്ളവളായിരിക്കും. എന്തായാലും നീ റെസ്റ്റെടുക്ക്, അരമണിക്കൂറിനുള്ളില്‍ ഡിന്നര്‍ റെഡിയാകും.”
ടിവിയില്‍ സ്റ്റാര്‍ സിങ്ങറിന്‍റെയും, കണ്ണീര്‍ സീരിയലിന്‍റെയും സമയമായിരുന്നതിനാല്‍ ഞാന്‍ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു. ചേച്ചിയുടെ വീട്ടുവിശേഷങ്ങളും, അപ്പച്ചന്‍റെ അസുഖത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. എന്‍റെ കഴിഞ്ഞ രണ്ട്ദിവസങ്ങള്‍ എങ്ങനെയായിരുന്നെന്ന് ചേച്ചി ചോദിച്ചപ്പോള്‍ തരക്കേടില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു.
പിന്നെ അരമണിക്കൂര്‍നേരം ഞങ്ങള്‍ പലകാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. ചേച്ചിയുടെ വിശാലമായ അറിവും, ചിന്താഗതികളും കേട്ടപ്പോള്‍ അവരോടുണ്ടായിരുന്ന എന്‍റെ ബഹുമാനം വര്‍ദ്ധിച്ചു.
2 Responses