വീട്ടില്‍ താഴെയും, മുകളിലും രണ്ട് മുറികള്‍ വീതമുണ്ട്. ആരും ഉപയോഗിയ്ക്കാതെ കിടക്കുന്നതിനാല്‍ മുകളിലെ മുറികളില്‍ നിറയെ പൊടിയാണ്. അതുകൊണ്ട് എന്നോട് ഷാനിയുടെ മുറിയില്‍ കിടന്നോളാന്‍ വല്ല്യമ്മ പറഞ്ഞു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീയുടെമുറിയില്‍ (എന്റെ അമ്മയുടെയൊഴികെ) കിടക്കുന്നത്. ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കിടക്കവിരിയിലും, തലയിണയിലുമെല്ലാം വളരെ സുഖകരമായൊരു സുഗന്ധമുണ്ടായിരുന്നു. എന്റെ മനസ്സില്‍ ചില ദുര്വിചാരങ്ങള് തലപൊക്കിയെങ്കിലും, എനിയ്ക്ക് ഷാനിചേച്ചിയോടുള്ള ബഹുമാനത്തെയോര്‍ത്ത് ഞാന്‍ അവയെല്ലാമടക്കി.
പിറ്റേന്ന് രാവിലെ ഞാന്‍ വീട്ടില്‍പ്പോയി വാഴയും, ചെടികളുമൊക്കെ നനച്ച് ഉച്ചയോടെ തിരിച്ചുവന്നു. രണ്ട് ദിവസങ്ങള്‍ അങ്ങനെ ഒരു വിശേഷവുമില്ലാതെ കടന്നുപോയി. ബുധനാഴ്ച വൈകുന്നേരം കാര്യങ്ങളൊക്കെയൊതുക്കി വീട്ടില്‍ പോകാന്‍ തയ്യാറായി ഞാന്‍ നില്‍ക്കുകയാണ്.
എന്നാല്‍ ട്രാഫിക് കുരുക്ക് കാരണം ചേച്ചി രാത്രി 7:30-നാണ് വന്നത്. ആ സമയത്ത് ഞാന്‍ തിരക്കിട്ട് വീട്ടില്‍ പോകാനൊരുങ്ങുന്നത് കണ്ടപ്പോള്‍ ചേച്ചി അത്ഭുതപ്പെട്ട് എന്നോട് ചോദിച്ചു, “എന്തായാലും നീയവിടെ ഒറ്റയ്ക്കാണ്. ഭക്ഷണമുണ്ടാക്കിത്തരാന്‍ നിന്റെ അമ്മയവിടെയില്ല.
2 Responses