എനിയ്ക്ക് ഷാനിചേച്ചിയോട് വലിയ ബഹുമാനമായിരുന്നു. കാരണം, വല്ല്യമ്മ വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ സ്വന്തം ജോലിപോലും രാജിവച്ച് കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നോക്കാന്‍ അവര്‍ തയ്യാറായി.
എനിയ്ക്ക് ഷാനിചേച്ചിയെപ്പോലെയുള്ള ഒരു ഭാര്യയെമതിയെന്ന് ഞാന്‍ പലപ്പോഴും അമ്മയോട് പറയാറുണ്ട്.
ചേച്ചിയുടെ അപ്പച്ചന് അസുഖം കൂടുതലായതിനാല്‍ രണ്ട് ദിവസത്തേയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് പോകുകയാണ്. അതുകൊണ്ടാണ് വല്ല്യമ്മ എന്നോട് വരാന്‍ പറഞ്ഞത്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞാന്‍ അവിടെയെത്തുമ്പോള്‍ ചേച്ചി ഒരു വയസ്സുള്ള കുഞ്ഞിനേയുമെടുത്ത് എന്നെ പ്രതീക്ഷിച്ചു നില്ക്കുകയാണ്. പിന്നെ കുറച്ചുനേരത്തേയ്ക്ക് പാലുവാങ്ങുന്നകാര്യവും, ഗേറ്റ് അടയ്ക്കുന്നതും, വല്ല്യമ്മയ്ക്ക് മരുന്നുകൊടുക്കുന്നതുമെല്ലാം എനിയ്ക്ക് വിശദമായി പറഞ്ഞുതന്നു.
ഇത്തരം കാര്യങ്ങളെല്ലാം എനിയ്ക്ക് സുപരിചിതമായിരുന്നതിനാല്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. മറ്റന്നാള്‍ ചേച്ചി തിരിച്ചുവരുമെന്നും അപ്പോള്‍ എനിയ്ക്ക് വീട്ടില്‍ പോകാമെന്നും പറഞ്ഞ് അവര്‍ പടിയിറങ്ങുമ്പോള്‍ എല്ലാം സമ്മതിച്ചമട്ടില്‍ ഞാന്‍ തലയാട്ടികൊണ്ടിരുന്നു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍, എനിയ്ക്ക് ബോറടിച്ചുതുടങ്ങിക്കാണുമെന്ന് വല്ല്യമ്മ പറഞ്ഞു. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോഴും ബോറടിതന്നെയാണെന്നും, അതുകൊണ്ട് ഒരു ജോലി കണ്ടെത്തുകയാണ് എന്‍റെ പ്രഥമലക്ഷ്യമെന്നുമുള്ള മറുപടികേട്ടപ്പോള്‍ ഗള്‍ഫിലുള്ള മക്കളോട് അതെപ്പറ്റി പറയാമെന്നായി വല്ല്യമ്മ.
പിന്നെ ഞങ്ങളുടെ സംസാരം ഷാനിയെക്കുറിച്ചായി. സ്വന്തം മകളേക്കാള്‍ തനിയ്ക്കിഷ്ടം ഷാനിയെയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, ഇതുപോലെയൊരു മരുമകളെ ഇക്കാലത്ത് കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു.
2 Responses