സേതുലക്ഷ്‌മി
ഞാൻ: എന്നാലും അത് വേണോ?
സേതു: ഇന്ന് റോഡ് ആയതുകൊണ്ടാ. ഇത് ഞാൻ വിളിക്കുന്നത് വീട്ടിലേക്കാ. ഇവിടെ എനിക്ക് ആരെയും പേടിക്കണ്ട.
ഞാൻ പിന്നെ തർക്കിക്കാൻ നിന്നില്ല. അവൾ പറയുന്നത് ഒക്കെ കേട്ടിരുന്നു. അന്ന് മുതൽ എന്നും ഞാൻ ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ സേതു എൻ്റെ കൂടെ ഉണ്ടായിരുന്നു.
ഞാനും അവളും ഒരു കാമുകി കാമുകൻ എന്ന ബന്ധത്തിനേക്കാൾ ഉപരി വേറെ എന്തൊക്കെയോ ആയി മാറിയിരുന്നു.
അങ്ങനെ അവൾ പറഞ്ഞ ഞായർ എത്തി. അവൾ പറഞ്ഞ പോലെ തന്നെ വൈകുന്നേരം ഒരു അഞ്ചുമണിയോടെ തന്നെ ഞാൻ അവിടെ എത്തി. അവൾ അയച്ചുതന്ന ഇൻവിറ്റേഷൻ ഫോണിൽ കാണിച്ചപ്പോൾ സെക്യൂരിറ്റി എന്നെ അകത്തേക് കേറ്റി വിട്ടു.
ഗേറ്റ് മുതലേ തന്നെ ഓരോ കൂട്ടം ആൾക്കാരുണ്ട്. എല്ലാവരും എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാനും എല്ലാവരെയും നോക്കി ചിരിച്ചും വിഷ് ചെയ്തും തട്ടിയും മുട്ടിയും നിന്നു.
എല്ലാവരും നല്ല വേഷത്തിലാണ്. അവർക്കിടയിൽ സേതുവിനെ തപ്പി ഞാൻ കണ്ണോടിച്ചപ്പോൾ പെട്ടന്ന് എന്നെ ആരോ പുറകിൽ നിന്ന് തട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ സേതു.
എനിക്ക് എൻ്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അത്രയ്ക്ക് മനോഹാരിയായിരുന്നു സേതു.
സേതു: എന്താടാ എങ്ങനെ നോക്കുന്നെ?
ഞാൻ: എന്താ സേതു ഇത്?
സേതു: എല്ലാം നിൻ്റെ സെലക്ഷൻ അനുസരിച്ചല്ലേ..