സേതുലക്ഷ്മി
നടക്കും വഴി അവർ എനിക്ക് നേരെ തിരിഞ്ഞു എന്നോട് ചോദിച്ചു, “തൻ്റെ പേര് എന്താ?”
ഞാൻ: വിനയൻ എന്നാണ് മേഡം.
അവർ വീണ്ടും തിരിഞ്ഞു നടന്നു. ഞാൻ അവർക്കായി എടുത്തുകൊണ്ടുവന്ന എല്ലാ ഡ്രസ്സുകളും തിരികെ കൊടുക്കാനായി നടന്നു.
അപ്പോൾ പെട്ടന്നാരോ എന്നെ വിളിക്കുന്നതായി കേട്ടു. ഞാൻ തിരഞ്ഞു നോക്കിയപ്പോൾ, ട്രയൽ റൂമിനു മുന്നിലായി അവർ ആ ഡ്രസ്സ് ഇട്ടു നിൽക്കുന്നു.
അപ്പോളാണ് ഞാൻ അവരെ ശ്രദ്ധിക്കുന്നത്. നല്ല അടിപൊളി ഷേപ്പ് ഉള്ള നല്ല ചുവന്ന നിറമുള്ള ഒരു നുണകുഴിക്കാരി. അധികം വിസ്തരിച്ചു നോക്കാൻ ഉള്ള സമയം ഇല്ലാത്ത കൊണ്ട് ഞാൻ വേഗം തന്നെ അവർക്കരികിലേക്ക് നടന്നു.
അവർ: ഇതെങ്ങനെ ഉണ്ട് വിനയാ?
ഞാൻ: നല്ലതാ മേഡം.
അവർ: എന്നാൽ ഞാൻ അടുത്ത ഇട്ടേച്ചും വരാം. അതുകൂടി നോക്കീട്ടു ഏതാ നല്ലത് എന്ന് പറയണം.
ഞാൻ: ഓക്കേ മേഡം.
അവർ: ‘മേഡം’ എന്നൊന്നും വിളിക്കണ്ട. കാൾ മി സേതു. സേതുലക്ഷ്മി, അതാണ് എൻ്റെ പേര്.
ഞാൻ: ഓക്കേ മേഡം.
അവർ: നോ…സേതു.
ഞാൻ: ഓക്കേ, സേതു മേഡം.
അവർ ചിരിച്ചുകൊണ്ട് അകത്തേക്ക് കേറി. ഞാൻ അവർക്കായി പുറത്തു കാത്തു നിന്നു. അവർ അടുത്തതും ഇട്ടു വന്നു. രണ്ടും അവർക്കു ചേരുന്നിലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ അവരോട് നൈസ് ആയി ചോദിച്ചു.
“സേതു ഒക്കേഷൻ എന്താണെന്നു പറയാമോ?”