സേതുലക്ഷ്‌മി
ഞാൻ സ്റ്റോർറൂമിൽ പോയി അവൾ ആവശ്യപ്പെട്ട മോഡലുകൾ എല്ലാം എടുത്തു കൊടുത്തു. അവൾ അതിൽ നിന്ന് ഒരെണ്ണം തിരഞ്ഞെടുത്തു. അടുത്തതായി അവൾക്ക് വേണ്ടത് ഒരു ടോപ് ആണ് അവൾ അതിൻ്റെ ഫോട്ടോയും കാണിച്ചു തന്നു.
അങ്ങനെ അവർ അവരുടെ ഷോപ്പിങ്ങിൽ എന്നെയും കൂടെ കൂട്ടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ആ കുട്ടിയുടെ കൂടെ ഉള്ള ചേട്ടൻ (അവളുടെ അച്ഛൻ) തിരക്ക് കൂട്ടാൻ തുടങ്ങി.
ഇനിയും ഒരാളുടെ കൂടെ ഡ്രസ്സ് ബാക്കിയാണ് എന്നൊക്കെ അവർ പറഞ്ഞെങ്കിലും കൂട്ടത്തിലെ ആണുങ്ങൾക്ക് എല്ലാം ഫിലിമിനു കേറേണ്ടതിൻ്റെ തിരക്കാണ്.
അവസാനം അവർ തീരുമാനത്തിൽ എത്തി. ഷോപ്പിംഗ് കഴിഞ്ഞു ടാക്സി വിളിച്ചു പൊക്കോളാൻ പറഞ്ഞു. അവർ മുകളിലെ സിനിമ തിയേറ്ററിലേക്ക് പോയി.
ഇപ്പോൾ അവിടെ സൂര്യയും അവളുടെ അമ്മയും മാത്രം ആയി. സൂര്യയുടെ ചെരുപ്പും ഡ്രെസ്സും ഒക്കെ എടുത്തു കഴിഞ്ഞിരുന്നു. ഇനി അമ്മയുടെ ആണ്. അവർ അവരുടെയും ആഗ്രഹങ്ങൾ എന്നോട് വിവരിച്ചു.
അവർ പറഞ്ഞപ്രകാരം ഉള്ള ഡ്രെസ്സിൻ്റെ അടുത്തേക്ക് ഞാൻ അവരെ കൊണ്ടുപോയി. സൂര്യ വല്ലാതെ തളർന്നു എന്ന് പറഞ്ഞു അവിടേ ഉള്ള ഒരു സോഫയിൽ ഇരുന്നു.
ഞാൻ ഓരോ മോഡൽ ഡ്രെസ്സുകൾ ആ ചേച്ചിക്ക് പരിചയപ്പെടുത്തി. അവർ അതിൽ നിന്ന് ഒന്ന് രണ്ടെണ്ണം എടുത്തു ഇട്ടു നോക്കിയിട്ടു വരാം എന്ന് പറഞ്ഞു നടന്നു.