രതിയും പ്രണയവും ഞങ്ങളും
അവിടെ എത്തിയപ്പോൾ അവൾ പറഞ്ഞു നമുക്ക് ഒരു ഓട്ടോ വിളിക്കാം, അവൾ ഏതോ ബിൽഡിംഗ് നെയിം പറഞ്ഞു, റെയിൽവേ സ്റ്റേഷനിൽ നിന്നും 10-15 മിനിറ്റുകൊണ്ട് ഞങ്ങൾ ഓട്ടോയിൽ അവിടെ എത്തി.
നമ്മൾ എന്താ ഇവിടെ?
ഞാൻ ചോദിച്ചു
അതെന്താ അങനെ ചോദിച്ചേ?
അല്ല.. ഹോസ്റ്റൽ ആണെന്നാ ഞാൻ കരുതിയെ.
എന്നാ നീ ഹോസ്റ്റലിൽ നിന്നോ, ഞാൻ എന്താണേലും ഇവിടെയാ, നിനക്ക് വേണമെങ്കില്‍ ഇവിടെ എന്റെകൂടെ നിൽക്കാം.
ഞാൻ ചുമ്മാ ചോദിച്ചതാ.
ഞങൾ ലിഫ്റ്റ് കയറി ആറാം നിലയിൽ എത്തി, അവൾ ഒരു ഫ്ലാറ്റ് തുറന്നു, ഞാൻ അവളെ ഒന്ന് നോക്കി. അവൾ എന്നെ നോക്കി പറഞ്ഞു,
“ഞങളുടെ ഫ്ലാറ്റ് ആണെടാ, അല്ല നമ്മുടെ; അച്ഛന് ഇടക്ക് ഇങ്ങോട്ടു ട്രാൻസ്ഫർ ആയപ്പോൾ മേടിച്ചതാ, പിന്നെ വിൽക്കണ്ട എന്ന് കരുതി.
എന്റെ പേരിലാണ് ഇതു മേടിച്ചത്..സ്രീധനം ”
ഓഹോ അങ്ങനെ വരട്ടെ,
വലതുകാലുവെച്ചു കേറടാ മരങ്ങോട്ടാ, നീ ഫസ്റ്റ് ടൈം അല്ലെ നമ്മുടെ ഫ്ലാറ്റിൽ വരുന്നത്.
ഞാൻ അവൾ പറഞ്ഞപോലെ വലതു കാലുവച്ചു അകത്തുകയറി. അവൾ എനിക്ക് ഒരു മുറി കാണിച്ചു തന്നിട്ട് പോയി ഫ്രക്ഷാകാൻ പറഞ്ഞു.
അവൾ അടുത്ത മുറിയിലേക്കും പോയി.
ഞാൻ പോയി കുളിച്ചു ഡ്രസ്സ് ഒക്കെ മാറി പുറത്തു ഹാളിൽ വന്നു. ചെറുതാണേലും വളരെ മനോഹരമായ ഫ്ലാറ്റ്.
ഞാൻ പതിയെ അവളുടെ മുറിയുടെ അങ്ങോട്ടു ചെവി കൂർപ്പിച്ചു, വെള്ളം വീഴുന്ന ശബ്ദം കേൾക്കാം.