രതിയും പ്രണയവും ഞങ്ങളും
പ്രണയം – വീട്ടിൽ എത്തിയപ്പോൾ അമ്മ ഫുഡ് എടുത്തു വെച്ചിരിക്കുന്നു, അവരെല്ലാം കാഴിച്ചു. ഞാനും രമയും മാത്രമേ ഫുഡ് കഴിക്കാൻ ഉണ്ടായിരുന്നുള്ളു. അമ്മ എല്ലാം എടുത്തുതന്നശേഷം തുണി വെയിലത്തിടാൻ പോയി.
ഇടക്ക് രമ എന്നെ ഇടംകണ്ണിട്ടു നോക്കി, എന്നിട്ടു അമ്മ എവിടെയെന്നു ചോദിച്ചു..
എടാ എനിക്ക് ഒരു രണ്ടുരുള വാരിത്തരുമോ ?
ഞാൻ : അയ്യടാ നീ എന്താ ചെറിയ കൊച്ചാണോ? വാരിത്തരണം പോലും. പോട്ടെ നീയല്ലെ വാരിത്തന്നേക്കാം.
ഞാൻ അവൾക്ക് വാരിക്കൊടുത്തു, അവൾ എനിക്കും. ഫുഡ് കഴിച്ചു ഞങ്ങൾ എഴുന്നേറ്റു ഹാളിൽ പോയി TV വെച്ച് സോഫയിലിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും എത്തി ഞങ്ങളോടൊപ്പം കൂടി.
സിനിമ കഴിഞ്ഞപ്പോൾ അമ്മ രമയോടായി പറഞ്ഞു :
മോളെ നീ ഈ അമ്മക്കൊരു സഹായം ചെയ്യണം.
എന്താ അമ്മെ അങ്ങനെ പറയുന്നത്.. എന്താ ചെയ്യേണ്ടെതെന്ന് അമ്മ പറഞ്ഞാപ്പോരെ.
അതല്ല മോളെ, ഇവന്റെ കാര്യമാണ്. ഞങൾ പറഞ്ഞാൽ ഇവൻ അനുസരിക്കുന്ന മട്ടില്ല. ഞാൻ നോക്കിയിട്ടു നീ മാത്രമാണ് ഒരേ ഒരു മാർഗം.
അമ്മ കാര്യം പറ, എന്നോട് പറയാൻ ഇങ്ങനെ മുഖവരയുടെ ആവശ്യമുണ്ടോ ?
എനിക്ക് അപ്പോൾ മനസ്സിലായി അത് എനിക്കുള്ള പണിയാണെന്ന്. ഞാൻ അമ്മയെ ഒന്ന് നോക്കിയിട്ടു എഴുന്നേറ്റു റൂമിലോട്ടുപോയി കതകടച്ചു.
കണ്ടില്ലേ മോളെ ഇതാ ഞാൻ പറഞ്ഞത്.