രതി.. ആനന്ദമാണ്.. പ്രണയമാണ്..
എന്താ ഇത്?
പാചകത്തിനുള്ള സാധനങ്ങളാ..
എന്താ പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും വിശദമായൊന്നും ചോദിക്കാൻ പോയില്ല.
അവൾ പറയുന്നതിനനുസരിച്ച് ഒരു രണ്ട് മിനിറ്റ് കൂടി ബൈക്ക് ഓടിയപ്പോഴേക്കും ഒരു വലിയ വീടിന്റെ മുന്നിലെത്തി. ഗേറ്റ് പുറത്ത് നിന്നും പൂട്ടിയിരിക്കുന്നു.
അവൾ ബൈക്കിൽ നിന്നിറങ്ങി ഗേറ്റ് തുറന്നു. എന്നിട്ട് വീണ്ടും ബൈക്കിലേക്ക് കയറിയിട്ട് “വിട്ടോ ” എന്ന് പറഞ്ഞു.
ആ ഗേറ്റിനകത്ത് കുറച്ച് ദൂരം ഓടിയപ്പോഴാണ് പഴയമാതൃകയിലുള്ള ഒരു രണ്ട്നില മാളികയുടെ മുന്നിൽ ചെന്ന് നിന്നത്.
അവിടേയും അടഞ്ഞ് കിടക്കുന്ന വാതിലും ജനലുകളും.
അവൾ ഇറങ്ങുന്നു. കിറ്റുകൾ രണ്ടും വരുത്തിയിൽ വെച്ചിട്ട് ബാഗിൽ നിന്നും താക്കോൽ എടുത്ത് വാതിൽ തുറക്കുന്നു.
എനിക്കൊന്നും മനസ്സിലാവുന്നില്ല.. വീട്ടിലേക്ക് അത്യാവശ്യമായി ചെല്ലണമെന്ന് പറഞ്ഞത് കൊണ്ടാണ് എന്നോട് കൂടെ വരാമോ എന്ന് ചോദിച്ചത്. എന്നാൽ ഇവിടെ ഇതാ വീട് പൂട്ടിയിട്ടിരിക്കുന്നു. അതായത് ഈ വീട്ടിൽ ആരുമില്ലല്ലേ അതിനർത്ഥം. പിന്നെ ഈ വരവിന്റെ ഉദ്ദേശം?
ആ ചിന്തയാണ് എന്നെ ഇങ്ങോട്ട് വന്നപ്പോഴുണ്ടായ സംഭവങ്ങൾ റീ വൈന്റ് ചെയ്ത് നോക്കാൻ പ്രേരിപ്പിച്ചത്.
ഈ വരവ് മേഴ്സി കൃത്യമായി പ്ളാൻ ചെയ്തതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധിക സമയമൊന്നും വേണ്ടി വന്നില്ല. എന്നാൽ ഒന്നും തിരിച്ചറിഞ്ഞ ഭാവം എന്നിൽ ഉണ്ടാവരുതെന്ന് ഞാൻ നിശയിച്ചിരുന്നു.