രതി.. ആനന്ദമാണ്.. പ്രണയമാണ്..
എന്തായാലും പോസിറ്റീവാണ് കാര്യങ്ങൾ എന്നെനിക്കുറപ്പായിരുന്നു.
ബൈക്ക് പൊയ്ക്കൊണ്ടിരിക്കെ അവൾക്ക് കാൾ വന്നു.
അവളുടെ വീട്ടിൽ നിന്നാണ്. എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ങാ.. ശരി.. ശരി.. ഞാൻ വാങ്ങിച്ചോളാം.. എന്നിട്ടെപ്പഴാ വരുന്നേ… ഇല്ല..ഞാൻ രണ്ട് ദിവസമേയുള്ളൂ.. ങും… വേണ്ട.. ഞാൻ മാനേജ് ചെയ്തോളാം…
അവൾ ഫോൺ കട്ട് ചെയ്തു.
ആരായിരുന്നു ?
അവളിൽ നിന്നും മറുപടി ഇല്ലാതായപ്പോൾ ഞാൻ ചോദിച്ചു..
അവൾ മറുപടി പറഞ്ഞില്ല.
ഞാനറിയേണ്ട കാര്യമാവില്ല എന്ന് അവൾ പറയാതെ പറയുന്നതായിട്ടാണ് ആ മൗനം എന്നെ ചിന്തിപ്പിച്ചത്.
അത് കൊണ്ട് തന്നെ ഞാനൊന്നും ചോദിച്ചില്ല.
ബൈക്ക് വീണ്ടും മറ്റൊരു റോഡിലേക്ക് എത്തി. അത് നല്ലൊരു റോഡാണെന്ന് മാത്രമല്ല.. ഒരു ജംഗ്ഷൻ കൂടിയായിരുന്നു.
ഒന്ന് നിർത്തു..
എന്നവൾ പറഞ്ഞതും ബൈക്ക് നിർത്തി.
ഞാനിപ്പോൾ വരാം എന്ന് പറഞ്ഞവൾ റോഡ് ക്രോസ് ചെയ്യുന്നതും ഒരു മെഡിക്കൽ ഷോപ്പിലേക്ക് കയറുന്നതും നോക്കി ഞാൻ ബൈക്കിലിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവൾ എന്തോ ഒന്ന് വാങ്ങി അവളുടെ ബാഗിലേക്ക് വെക്കുന്നതും തിരിച്ച് പോരുന്നതും കണ്ടു. (തുടരും )
One Response