റസിയയുടെ മധുര സ്വപ്നങ്ങൾ
” എത്. ഷാനിയൊ.. നിൻ്റെ എളാമാൻ്റെ മോൻ ”
“അത് തന്നെ ആള്.. അവൻ കുറച്ചായിട്ട് അവിടെ ട്രെയിനിങിലാണ്. ഞാനാ അവനെ അവിടെ ആക്കിക്കൊടുത്തത്. ”
” അയ്യോ… ആണുങ്ങളെ ഇതിലേക്ക് കൊണ്ടു വരുന്നെ?”
റസിയ ചോദിച്ചു.
” ആരെയും കിട്ടിയിലെങ്കിൽ.. മറ്റാരെങ്കിലും കിട്ടുന്നത് വരെ തൽക്കാലം കാര്യങ്ങൾ നടക്കാനാ… ”
” എന്നാലും അത് ശരിയാവില്ല ”
” എടീ. പെണ്ണുങ്ങൾക്ക് ആണുങ്ങൾ തിരുമുന്നത് ക്ലിനിക്കിൽ സർവ്വ സാധാരണമാണ്.. നിൻ്റെ കേസിൽ അത് സ്ഥിരമായിട്ടല്ലലോ.. തൽക്കാലം ഒരു ഹോം നേഴ്സിനെ സെറ്റ് ആവുന്നത് വരെ… ഒരാളെ കിട്ടിയാൽ ഉടനെ മാറ്റാം ”
റസിയ മറുപടി പറഞ്ഞില്ല
” പിന്നെ അവൻ അന്യനൊന്നും അലല്ലോ എന്നതിൽ ആശ്വസിക്കാം.. നിനക്കും അവനെ നന്നായി അറിഞ്ഞൂടെ ”
ഒരു നിശബ്ദത നീണ്ടുനിന്നു.
സനയുടെ വീട്ടിൽ റസിയ താമസിക്കുന്ന സമയത്ത് , അവർക്ക് എപ്പോഴും ഒരു സഹായത്തിന് ഓടി വരുന്നവനാണ് ഷാനിഫ്… അമ്മായിയുടെ വീടിൻ്റെ അടുത്ത് താമസിക്കുന്ന അവനെ
റസിയക്കും സനക്കും ഭയങ്കര കാര്യമായിരുന്നു..
എന്ത് പറഞ്ഞാലും കേൾക്കും. എന്ത് ആവിശ്യത്തിനും അവനെ വിളിച്ചാൽ മതി.. അന്ന് അവൻ ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കായിരുന്നു. അവൻ വന്നാൽ തുടങ്ങും കോളേജിലെ കഥകൾ… അതു പോലെ റസിയ തൻ്റെ കോളേജ് ലൈഫും അവനോട് ഷെയർ ചെയ്യും. അന്ന് റസിയക്ക് നല്ലൊരു കൂട്ടായിരുന്നു ഷാനി .