പ്രസീതയുടെ പരിണാമം
അവനു മതിയായില്ലത്രേ. ഒരു ദിവസം കൂടെ വേണമെന്ന്. അവളുടെ റിപ്ലൈ വായിച്ചപ്പോ അവനു സമാധാനമായി. “ഇന്ന് എനിക്ക് ഒരു തെറ്റ് പറ്റി. ഇനി ഇതു ആവർത്തിക്കില്ല. ഇനി എൻറെ അടുത്ത് വരരുത്. ” അവനോട് അവളുടെ ആജ്ഞ പോലെ ശ്രീഹരിക്ക് തോന്നി. അവൻ വീണ്ടും please please എന്നൊക്കെ മെസ്സേജ് അയച്ചിട്ടുണ്ട് എങ്കിലും അവൾ റിപ്ലൈ ഒന്നും കൊടുത്തിട്ടില്ലാരുന്നു.
എന്തായാലും ആശ്വാസമായി ഇനി എന്തായാലും അങ്ങനെ ഒന്നും ഉണ്ടാകില്ലല്ലോ. .
സമയം വൈകുന്നേരം ഏഴര ആകുന്നു. അവൻ ഫോൺ മാറ്റി വച്ചിട്ടു അവളുടെ അടുക്കലേക്ക് പോയി. പെട്ടെന്ന് ആണ് കാളിങ് ബെൽ ശബ്ദിച്ചത്. അവൾ പോയി വാതിൽ തുറന്നു കിരൺ ആയിരുന്നു. പഴയ മൈൻഡ് ഒന്നും അവൾ കാണിച്ചില്ല. ശ്രീ യേട്ടാ എന്നു എന്നെ ഒന്ന് വിളിച്ചിട്ട് അവൾ അടുക്കളയിലേക്ക് പോയി.
കിരൺ സാറെ വാ ഇരിക്ക്. ഞാൻ അവനെ വിളിച്ചു ഇരിക്കാൻ പറഞ്ഞു. ഇല്ല ശ്രീഹരി. പോയിട്ട് അല്പം തിരക്കുണ്ട്. നാളെ കാലിക്കറ്റ് വരെ ഒന്ന് പോകണം. നമ്മുടെ ഒരു client ഉണ്ട്. ഒന്ന് കാണണം. പെട്ടെന്നാണ് കിരൺ അത് പറഞ്ഞത്. അത് കേട്ടിട്ടു എന്ന വണ്ണം പ്രസീത അടുക്കളയിൽ നിന്ന് ഓടി എത്തി. അവളുടെ മുഖം വിളറിയിരുന്നു. അവൾ വന്നപാടെ കിരൺ എഴുനേറ്റ്. “അപ്പൊ എല്ലാം പറഞ്ഞപോലെ നാളെ അവരെ പോയി കാണണെ.”