പ്രവാസിയുടെ ആദ്യപാഠം
ചേച്ചി എനിക്ക് ഇത്തിരി കറി കൂടി. ഞാൻ അവിടെ ഇരുന്നു ഉച്ചത്തിൽ പറഞ്ഞു.
അവളപ്പോൾ വേറെ എന്തോ പണിയിലായിരുന്നു.
അടുക്കളയിൽ ഇരുപ്പുണ്ട് നീ അങ്ങോട്ട് വന്നെടുക്കു.
ഇത് കേട്ട വല്യമ്മ. അവളിവിടെ വേറെ ജോലിയിലാ. നീ തളര്ന്നിരിക്കുവൊന്നും അല്ലല്ലോ. അങ്ങോട്ട് പോയി എടുത്ത് വേണേ കഴിക്കെടാ.
വീണ്ടും അപമാനം. എനിക്ക് ആകെ കലിപ്പായി. ഞാൻ ഫുഡ് അതു പോലെ മേശ മേൽ വെച്ച് എഴുന്നേറ്റു.വേഗം തന്നെ ഡ്രസ്സ് മാറി. ബെഡിനടിയിൽ നിന്നും കൊടുക്കാനുള്ള ബുക്കും എടുത്ത് എൻറെ കൂട്ടുകാരുടെ അടുത്തേക്ക് പോയി. ആകെ അപമാനിതനും ആയതിൻറെ കലിപ്പ്.
അന്ന് ഉച്ചക്ക് ഞാൻ കോളനിയിലെ എൻറെ സുഹൃത്തിൻറെ വീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. പിന്നെ സൈക്കിൾ ചവിട്ടും ക്രിക്കറ്റ് കളി ഒക്കെ ആയി ഞാൻ വൈകുന്നേരം അഞ്ചു മണി ആയി വീടെത്താൻ. തിരിച്ചു വന്നപ്പോൾ നല്ല പുകിലായിരുന്നു. വീട്ടിൽ പറയാതെ ആണ് പോയത്.
ചെന്ന് കേറിയതും കാപ്പി കമ്പു കൊണ്ട് കിട്ടി വല്യച്ഛൻറെ കയ്യിന്നു പെട പെടാന്ന് ചന്തിക്ക് നല്ല പൊളപ്പൻ അടി. അടിയുടെ ശക്തിയിൽ എൻറെ തുടയിലൊക്കെ ചുമന്നു തടിച്ചു.
കണ്ട കോളനി ഒക്കെ നിരങ്ങിയിട്ടു വന്നേക്കുവാ അധിക പ്രസംഗി. നിൻറെ തന്തക്കു ഞാൻ എഴുതുന്നുണ്ട് മോൻറെ ഇവിടുത്തെ ചെയ്തികൾ.
ഞാൻ കരഞ്ഞോണ്ട് അകത്തേക്ക് പോയി. അടി കിട്ടിയിടത്തു നല്ല വേദന. സിനിയെ അവിടേക്ക് കണ്ടില്ല. അവൾ അടുക്കളയിൽ തന്നെ ആയിരുന്നു. ഞാൻ വേഗം തന്നെ കുളിക്കാൻ പോയി. വെള്ളം വീണപ്പോൾ അടി കിട്ടിയിടത്തു നല്ല നീറ്റൽ. തിരിച്ചു വന്നപ്പോളും അവൾ രാവിലെ നിന്ന പോലെ തന്നെ വലിയ ക്ളിപ്പിൽ മുഖം വീർപ്പിച്ച്. എന്നോട് ഒന്നും മിണ്ടിയില്ല. എനിക്കും ആകെ ദേഷ്യം, സങ്കടം, എല്ലാം വന്നു.
4 Responses