പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
”ഇവിടിരിക്കു..ഞാൻ പോയി കൊറച്ച് വെള്ളം കൊണ്ടുവരാം ”
ശാന്തേച്ചി അടുക്കളയിൽ പോയി വെള്ളമെടുത്തുകൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി.
വേദന കാരണം കൈ ഉയർത്താൻ പറ്റാതെ ഇരിക്കുന്ന എന്നെ കണ്ട് അവർക്ക് വല്ലാത്ത വാത്സല്യം തോന്നിയതായി എനിക്ക് തോന്നി.
അവർ എന്റെ അടുത്ത് വന്ന് തലയിൽ കൈ വച്ചു. മേലേക്ക് ഉയർത്തി വായിലേക്ക് പതിയെ വെള്ളമൊഴിച്ചു.
വെള്ളം കുടിച്ചിറക്കുമ്പോൾ വേദന ശമിച്ചത് പോലെ തോന്നിത്തുടങ്ങി.
“ഇപ്പൊ എങ്ങനെ ഉണ്ട് .. വേദന ഉണ്ടോ“ ശാന്തേച്ചി എന്റെ കവിളിൽ അവരുടെ നനുത്ത കൈവെള്ളായാൽ തലോടിക്കൊണ്ട് ചോദിച്ചു.
”എനിക്ക് കൊഴപ്പൊന്നും ഇല്ല്യാ ശാന്തേച്ചീ..”ന്ന് പറഞ്ഞ് എഴുന്നേറ്റ് നിൽക്കാൻ ശ്രമിച്ച ഞാൻ വേദനകൊണ്ട് പുളഞ്ഞു.
“അയ്യോ..വേദന ഉണ്ടോ ലാലു..?”
ശാന്തേച്ചി എന്നെ വീണ്ടും കസ്സേരയിൽ പിടിച്ചിരുത്തി.
“കാലിൽ എന്തോ പറ്റിയിട്ടുണ്ടല്ലോ മോനെ! നമുക്ക് ആശുപത്രിയിൽ പോണോ?”
അവർ ആശങ്ക പ്രകടിപ്പിച്ചു.
”ഇല്ല താഴെ വീണപ്പോ തുടയിൽ ചതവ് പറ്റിയെന്നു തോന്നുന്നു. സാരല്ല്യ..ആവി കൊണ്ടാ മാറും!”
ഞാൻ പറഞ്ഞു.
“എന്നാ ഞാൻ പോയി വെള്ളം ചൂടാക്കാം.. ആവി പിടിച്ചിട്ട് പോയാൽ മതി “
ശാന്തേച്ചി അടുക്കളയിൽ പോയി വെള്ളം ചൂടാക്കാനുള്ള പരിപാടികൾ തുടങ്ങി.
ശാന്തേച്ചിയുടെ സ്വഭാവം ചീത്തയാണെന്ന് ഗായത്രിയോട് പറഞ്ഞതോർത്ത് എനിക്ക് ലജ്ജ തോന്നി. എത്ര നല്ല സ്ത്രീയാണ് അവർ! മോഹനും ഞാനും ശാന്തേച്ചിക്ക് ഒരുപ്പോലെയായിരുന്നു.