പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
“പത്തുമണിക്ക് അവിടെ എത്തണം ഇപ്പൊ സമയം ഒമ്പതായി “
ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി.
”ഒമ്പതുമണിയല്ലേ ആയുള്ളൂ.. ഇനിയും സമയമുണ്ടല്ലോ? ഒന്ന് ഇവിടെവരെ വാ… അപ്പൊത്തന്നെ പോകാം!”
ശാന്തേച്ചി നിർബന്ധം പറഞ്ഞതുകൊണ്ട് എനിക്ക് നിഷേധിക്കാൻ തോന്നിയില്ല.
“ഞാൻ ഇപ്പൊ വരാം..”എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു.
മോഹനന്റെ വീട്ടിലേക്കു പോകുമ്പോൾ എന്റെ മനസ്സ്നിറയെ ഗായത്രിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു.
ഇന്റർവ്യൂന് പോകാൻ ടിപ്ടോപ്പ് ആയി ഒരുങ്ങിനിൽകുന്ന എന്നെ കാണുമ്പോൾ എന്നോട് അവൾക്ക് താല്പര്യം തോന്നിയാലോ എന്ന് ഞാൻ വെറുതെ സങ്കല്പിച്ചു.
ഞാൻ അവിടെയെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
”ശാന്തേച്ചീ..” ഞാൻ ഉറക്കെ വിളിച്ചു.
അൽപനേരം കഴിഞ്ഞ് ശാന്തേച്ചി പൂമുഖത്തേക്ക് വന്നു.
”ഇന്ന് ഗായത്രിയുടെ പിറന്നാൾ ആണ്! പാൽപായസം ഉണ്ടാക്കാൻ, മോഹൻ എന്നെ വിളിച്ചു പറഞ്ഞിരിക്ക്യ! അവള് അമ്പലത്തിൽ പോയിട്ട് അവളുടെ വീട്ടിലൊക്കെ പോകും. ഉച്ചക്ക് എത്തുമ്പോ സർപ്രൈസ് കൊടുക്കാനാണെന്ന്!”
ശാന്തേച്ചി പറഞ്ഞു.
“എന്നെ എന്തിനാ വിളിച്ചേ?”
ഞാൻ സംശയത്തോടെ ചോദിച്ചു.
”അടുക്കളയിൽ റാക്കിന് മുകളിൽ ഒരു ഉരുളി ഇരിപ്പുണ്ട്! നീ അതൊന്ന് എടുത്ത് താ..”
പറഞ്ഞുകൊണ്ട് തിടുക്കത്തിൽ തിരിഞ്ഞു നടന്ന ശാന്തേച്ചിയുടെ പുറകെ ഞാൻ അടുക്കളയിലേക്ക് നടന്നു.