പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
കുറച്ച്നാളുകൾ കൊണ്ട്തന്നെ അവളും ഞാനുമായി നല്ലൊരു സൌഹൃദം ഉടലെടുത്തിരുന്നു.
ഉച്ചയ്ക്ക് വീട്ടുജോലിയൊക്കെ കഴിയുമ്പോ അവൾ എന്റെ വീട്ടിലേക്ക് വരും. അമ്മയോട് സംസാരിക്കാന്‍ എന്നായിരുന്നു വെപ്പ്.
അതിനിടയിൽ ഞങ്ങൾക്ക് ഒരുമിച്ച് ചെലവഴിക്കാന്‍ ഒരുപാട് സമയം കിട്ടിയിരുന്നു.
പോസ്റ്റ്ഗ്രാജുവേഷൻ കഴിഞ്ഞ് ജോലിയൊന്നും ആയിരുന്നില്ലെനിക്ക്.. അതിനാൽ..എനിക്കും അവളോടൊപ്പം ചെലവഴിക്കാന്‍ നേരമുണ്ട്.
ഒരുമാസം കടന്നുപോയി. വളരെയധികം സന്തോഷം നിറഞ്ഞ നാളുകളായിരുന്നവ.
ഒരുദിവസം ഞാന്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങി തിരിച്ചുവരുമ്പോൾ എന്റെ വീടിന്റെ ഉമ്മറത്ത്, അപ്പുറത്തെ വീടുകളിലെ കുട്ടികളുമായി ചേർന്ന് ചീട്ടുകളിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവൾ.
“ഇങ്ങനെ കളിച്ച് നടന്നാ മതിയോ? കല്യാണം കഴിഞ്ഞാല്‍ കൊറച്ച് ഉത്തരവാദിത്വമൊക്കെ വരണം. അല്ലാതെ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലായാൽ പറ്റില്ല”
ഞാൻ തമാശ കലര്‍ന്ന രൂപത്തിൽ പറഞ്ഞു. അവൾ എന്റെ മുഖത്ത് ഒന്ന് തറപ്പിച്ച് നോക്കി. ദേഷ്യം ഭാവിച്ച് നോക്കുമ്പോള്‍ അവളെ കാണാന്‍ ഒരു പ്രത്യേക ചന്തമാണ്.
കലമാനിന്റേത് പോലുള്ള അവളുടെ നീണ്ട കണ്ണുകൾ സൂചിമുനപോലെ മൂര്‍ച്ചയുള്ളതായി മാറുന്നത് കാണാനായി ഞാൻ പലപ്പോഴും അവളെ ശുണ്ഠി പിടിപ്പിച്ചു. അന്നവൾ ദേഷ്യത്തില്‍ നോക്കിയതല്ലാതെ പതിവുള്ളപോലെ മറുപടിയൊന്നും പറഞ്ഞില്ല.