പ്രണയവും കാമവും സന്ധിക്കുമ്പോൾ
മിന്നു മറിയം ജോസ് എന്ന അവളുടെ പേര് അന്ന് മുതൽ മിന്നു അനിൽ എന്നായി മാറി.
വിഭവസമൃദ്ധമായ സദ്യ കഴിഞ്ഞു അവർ അനിലിൻ്റെ വീട്ടിലോട്ടു യാത്രയായി.
പള്ളിയും വീടും തമ്മിൽ വെറും 10 മിനിറ്റു ഡ്രൈവ് ചെയ്യാനുള്ള ദൂരമേ ഉണ്ടായിരുന്നൊള്ളു. അവൾ വലുതു കാൽ വെച്ച് തൻ്റെ അമ്മായിയമ്മ കൊടുത്ത കത്തിച്ച നിലവിളക്കുമായി അവളുടെ പുതിയ വീട്ടിലോട്ടു കയറി.
ബാക്കിയുണ്ടായിരുന്ന കുറച്ചു ചടങ്ങുകൾ കൂടി തീർത്തിട്ട് അവളുടെ പപ്പയും മമ്മിയും അവളുടെ ബന്ധുക്കളും അവിടെ നിന്ന് ഇറങ്ങി.
അവരുടെ വീടുകൾ തമ്മിൽ വെറും 5 കിലോമീറ്റർ മാത്രമേ ദൂരം ഉണ്ടായിരുന്നൊള്ളെങ്കിലും അവർ ഇറങ്ങുന്നത് കണ്ടപ്പോൾ അവൾ ഓടി ചെന്ന് പപ്പയെയും മമ്മിയേം കെട്ടിപ്പിടിച്ചു കരഞ്ഞു.
“എന്താണ് മോളെ ഇത്? ഒരുമാതിരി കൊച്ചുപിള്ളാരെ പോലെ? ഒന്ന് നീട്ടി വിളിച്ചാൽ കേൾക്കുന്ന ദൂരത്തല്ലേ ഞങ്ങൾ. എപ്പോൾ വിളിച്ചാലും ഞങ്ങൾ വരില്ലേ!”
അവളുടെ പപ്പ അവളുടെ നെറുകയിൽ ചുംബിച്ച് അവളോട് യാത്ര പറഞ്ഞിറങ്ങി.
ആ രണ്ടുനില വീട്ടിൽ അവളെ കൂടാതെ അനിലും അവൻ്റെ പപ്പയും മമ്മിയും അനിയനും മാത്രമായി അവശേഷിച്ചു. അനിൽ അപ്പോൾത്തന്നെ അവരുടെ മുറിയിലോട്ടു പോയിരുന്നു.
അവൾക്കെന്തോ ചമ്മൽ കാരണം അവൻ്റെ കൂടെ പോയില്ല. അവൾ പുതിയ പാപ്പയോടും മമ്മിയോടും സംസാരിച്ചിരുന്നു.