പ്രണയവും കാമവും സന്ധിക്കുമ്പോൾ
സത്യത്തിൽ അവൻ്റെ സാമിപ്യം അവളുടെ മനസ്സും ശരീരവും ആഗ്രഹിച്ചിരുന്നു.
പത്ത് പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീടിൻ്റെ അടുത്ത് ഒരു ബൈക്ക് വന്നു നിൽക്കുന്ന ഒച്ചയവൾ കേട്ടു. അത് അവൻ ആണെന്ന് അവൾക്കു നൂറു ശതമാനവും ഉറപ്പുണ്ടായിരുന്നു.
രണ്ടാം നിലയിലുള്ള അവളുടെ മുറിയുടെ സൈഡിൽ തന്നെയായിരുന്നു ബാൽക്കണി. പക്ഷേ ഒരു ചെറിയ വരാന്ത കഴിഞ്ഞു വേണം അങ്ങോട്ടെത്താൻ. ബാൽക്കണി ഇരുമ്പ് ഗ്രില്ലിട്ട് അടച്ചിരുന്നു. അവൾ മുറിയിൽനിന്നിറങ്ങി ആ ഗ്രില്ലിൻ്റെ അടുത്തു പോയി നിന്നു.
ബാല്കണിയോട് ചേർന്ന് നിന്നിരുന്ന മാവിൻ്റെ ചില്ലകൾ അനങ്ങുന്നതായി അവൾ കണ്ടു. അവൻ ആ മരത്തിൽക്കൂടി കയറി അവളുടെ ബാൽക്കണിയിലെത്തി.
“എന്തുവാടീ, മാവ് മുഴുവൻ നീറാണല്ലോ! ചൊറിയുന്നു ദേഹം മുഴുവൻ!”
“നന്നായിപ്പോയി! ഞാൻ പറഞ്ഞല്ലേ വരണ്ടാന്നു”
“എൻ്റെ പൊന്നുമോളേ നിന്നെയിന്ന് കണ്ടില്ലെങ്കിൽ എനിക്കുറങ്ങാൻ പറ്റില്ല. നീ ഈ ഗ്രില്ലിൻ്റെ ഗേറ്റ് തുറന്നേ”
അവൻ ആ ഇരുമ്പു ഗ്രില്ലിൽ പിടിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ് അത് പൂട്ടിയിട്ടിരിക്കുന്ന കാര്യം അവൾ ഓർത്തത്.
“അതേ ഞാൻ തുറക്കൂല! എന്നേ കാണണമെന്നല്ലേ പറഞ്ഞത്. ഇപ്പോ കണ്ടില്ലേ! ഇനി എൻ്റെ കുട്ടൻ വന്ന വഴിക്കുതന്നെ വിട്ടോ!
“എൻ്റെ പൊന്നുമോളേ ചതിക്കല്ലേ! എൻ്റെ ദേഹം മുഴുവൻ നീറാണ്. അവിടേം ഇവിടേം ഒക്കെ കടിക്കുന്നു. എൻ്റെ ചക്കരയല്ലേ ഇത് തുറക്കു.”