പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
“ടാ …… സത്യം പറയടാ ആരോടെങ്കിലും തല്ലുണ്ടാക്കിയോ ? തന്ത പോലീസാണെന്നുള്ള അഹങ്കാരമാണാ നിനക്ക് ?.”
അമ്മ ചൂടായി …
ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.
“ഹാ ഹാ … ”
അമ്മ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്.
“ഒന്നുമില്ലെങ്കിലും നിനക്ക് ഒരടിയുടെ ആവശ്യമുണ്ടായിരുന്നു. ആള് മാറിയിട്ടാണെങ്കിലും നിനക്ക് ആ കൊച്ച് തന്നത് നന്നായി. ”
” അമ്മേ …”
ഞാൻ അപേക്ഷ ഭാവത്തിൽ വിളിച്ചു.
“എങ്ങനെ ഉണ്ടടാ ആ കൊച്ച് കാണാൻ കൊള്ളാവോ ?”
അമ്മ എന്നോട് കളിയാക്കിക്കൊണ്ട് ചോദിച്ചു.
“എന്തിനാ കല്യാണം ആലോചിക്കാനോ?” .
ഞാൻ ദേഷ്യത്തിൽ ചോദിച്ചു.
“‘അങ്ങനെയെങ്കിലും നീ ഒന്ന് കെട്ടി കണ്ടാൽ മതി .”
“ഞാൻ ഫ്രീയായി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ഞാനവിടെ നിന്നില്ല.. വേഗം റൂമിലെത്തി.
നേരെ ബെഡിൽ മുഖം പൂഴ്ത്തി .
“ർ ർ ർ ർ…”
മൊബൈൽ റിംഗ് ചെയ്ത സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്.
ഞാൻ കോളെടുത്തു.
“മച്ചാനെ ഞാനാ അബു ..നാളെ ഒരു റൈഡ് പോകുന്നുണ്ട്..മച്ചാൻ വരുന്നുണ്ടോ ? പുതിയ പിള്ളേരെം കൊണ്ടാ പോകുന്നേ.”
“എങ്ങോട്ടാ .” ഞാൻ തിരക്കി
“നേരെ കാശ്മീർ ,ലോങ്ങാ …..”
“എടാ ഞാൻ വരുന്നില്ല..നിങ്ങള് വിട്ടോ ഞാൻ അടുത്തതിൽ വരാം ”
“ശരി ”
ഞാൻ ഫോൺ വച്ചു. ഞാനിവിടത്തെ റൈഡിംഗ് ക്ലബിലെ മെമ്പറാണ്. ഇടയ്ക്കൊക്കെ പോകാറുണ്ട് , മനസ്സിലെ സങ്കടങ്ങളെല്ലാം ബൈക്കിന്റെ ബാക്കിൽ കെട്ടിവച്ച് ആക്സിലേറ്ററിൽ കൈ കൊടുത്ത് പോകും.