പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
കാമം – അവൻ കഞ്ചാവ് വലിച്ച് മൂത്താണ് ഇങ്ങനെ ചെയ്തത്. ഞാൻ അവന്റെ കൈയും കാലും തല്ലി ഒടിച്ചു. അത് കഴിഞ്ഞ് അവിടെ നിന്നില്ല.. എല്ലാവരും വണ്ടിയിൽ കയറി സ്ഥലം വിട്ടു.
അടി കൊണ്ടവൻ മണലിൽ കിടന്ന് നീന്തുന്നതാണ് ഞാനവസാനം കണ്ടത്.
അതോടെ ഞാൻ കോളേജിൽ ഫാമസായി.
ടീച്ചറുടെ മാനം രക്ഷിച്ച വീരൻ എന്നൊക്കെ പിന്നെ എന്റെ ചങ്കുകൾ കളിയാക്കാനും തുടങ്ങി.
ഓരോന്ന് ആലോചിച്ച് സമയം പോയി…..
“ഞാൻ ഇറങ്ങുവാ ഇനി ഷോറൂമിൽ പോകുന്നില്ല വീട്ടിൽ പോയി കിടന്നുറങ്ങണം.. എന്നാലേ പറന്നുപോയ കിളികൾ തിരിച്ചു വരൂ.. ”
ഞാനവനോട് പറഞ്ഞു.
“ആ പോ..പോയി വല്ല ഞവരക്കിഴിയും കവളിൽ പിടി.. എന്നാലെ ശരിയാകൂ”.
അവനതും പറഞ്ഞ് ചിരിച്ചു.
ഞാനവിടന്ന് ഇറങ്ങി.
എനിക്ക് അടി കിട്ടിയ സ്ഥലമായപ്പോൾ ഒന്ന് സ്ലോ ആയി.
അവിടെ ഇങ്ങനെ ഒരു സംഭവം നടന്ന ലക്ഷണമില്ല.
ഞാൻ താഴെ ഇറങ്ങി മാളിന്റെ പുറത്തു വന്നപ്പോൾ എനിക്ക് സന്തോഷമായി.
പുറത്ത് ജീപ്പില് ചാരി അച്ഛൻ നിൽക്കുന്നു , പോലീസ് ഡ്രസിൽ തന്നെ. ഞാൻ അങ്ങോട്ട് നടന്നു.
എന്നെ കണ്ടതും ഒന്ന് ചിരിച്ചു …പിന്നെ ചിരി മങ്ങി.
“എന്താടാ നിന്റെ മുഖത്ത് പറ്റിയത് ”
തനി പോലീസുകാരന്റെ ഗാംഭീര്യത്തിൽ ചോദിച്ചു.
എന്റെ കണ്ണ് നേരെ മാളിന്റെ മുന്നിലെ മെയിൽ ഗ്ലാസ് ഡോറിലേക്ക് പോയി. എന്റെ കൈ ഞാനറിയാതെ തന്നെ എന്റെ കവളിൽ വന്നു.
അതാ അവൾ..!!
എന്നെ അടിച്ച അവളും കൂട്ടുകാരിയും മെയിൽ ഡോർ തുറന്ന് വരുന്നു.
അവളുടെ കൂട്ടുകാരി എന്നെ കണ്ടതും അവൾ എന്നെ അടിച്ച പെൺകുട്ടിയെ വിളിച്ച് കാണിച്ചു കൊടുത്തു.
രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിച്ചു. കാരണം എനിക്ക് മനസ്സിലായി, പോലീസ് ഡ്രസ്സിൽ നിൽക്കുന്ന എന്റെ അച്ഛനെ കണ്ടാണ് അവർ ഭയക്കുന്നത്.
അവർ പതിയെ നടന്ന് അച്ഛന്റെ മുന്നിൽ വന്നു.
“സർ ഒരബന്ധം പറ്റിയതാണ്. ആള് മാറി സംഭവിച്ചതാണ്. ദാ ഇവളെ കുറേദിവസമായി ഒരുത്തൻ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇന്നവൻ ഇവിടെയും വന്ന് ഇവളെ കയറി പ്പിടിച്ചു. ആളുകളെ കണ്ടപ്പോഴാണ് അവൻ അവിടെ നിന്നും രക്ഷപ്പെട്ടത്.
ഇവളാണ് ആദ്യം മാളിൽ വന്നത്.. ഞാനീ സംഭവം ഇവൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാൻ അവനെ കണ്ടിട്ടില്ല. ഇവൾ പറഞ്ഞ ഡ്രസ് കോഡ് വച്ച് ഞാനവിടെ അന്വേഷിച്ചപ്പോഴാണ് ഇയാളെ കണ്ടത്. ഞാൻ അയാളാണെന്ന് വിചാരിച്ചാണ് ദേഷ്യത്തിൽ ഇയാളെ തല്ലിയത്. സാർ കേസാക്കരുത് ………”
എന്നെ തല്ലിയ പെൺകുട്ടി ഇത്രയും പറഞ്ഞ് അച്ഛനെ ദയനീയമായി നോക്കുന്നത് ഞാൻ കണ്ടു.
അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.
ഞാൻ അച്ഛന്റെ തോളിൽ കയ്യിട്ട് പൊട്ടി ചിരിച്ചു. എന്റെ ചിരികണ്ട് അച്ഛനും കുടുകുടാ ചിരിച്ചു.
ഒന്നും മനസ്സിലാകാതെ നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് ഞാൻ കണ്ടത്.
“അച്ഛന് ഇപ്പോൾ എന്റെ മുഖത്ത് എന്ത് പറ്റി എന്ന് മനസ്സിലായല്ലോ?”
ഞാൻ അച്ഛാ എന്ന് വിളിച്ചത് കേട്ട് ഞ്ഞെട്ടി നിൽക്കുകയാണ് അവർ.
“അച്ഛാ ഞാൻ പോണു. ”
“ഷോറൂമിലോട്ടാണേടാ? ” അച്ഛൻ തിരക്കി.
“അല്ല വീട്ടിലോട്ട് ”
എന്നും പറഞ്ഞ് ഞാൻ ബൈക്കിൽ കയറി.
“സ്പീഡ് കുറച്ച് പോയാൽ മതി. കഴിഞ്ഞ ആഴ്ചത്തപ്പോലെ ഓവർ സ്പീഡിന് പോലീസ് പൊക്കീട്ട് എന്റെ അടുത്ത് വരരുത്. ബൈക്ക് അവർ കൊണ്ടുപോകും ”
അച്ഛൻ ഉത്തരവിട്ടു.
“എങ്കിൽ അച്ഛൻ വിവരമറിയും”
എന്ന് പറഞ്ഞ് ഞാൻ ബൈക്ക് മുന്നോട്ട് പറത്തി.
അച്ഛനോട് അവർ എന്തോ സംസാരിക്കുന്നത് ഞാൻ ബൈക്കിന്റെ കണ്ണാടിയിലൂടെ കണ്ടു. എന്തായാലും ഉള്ളിലെ ദേഷ്യം അച്ഛന്റെ മുൻപിൽ അവർ ചമ്മിയപ്പോൾ തന്നെ മാറി.
“ഇനി അമ്മയോട് എന്തും പറയും” എന്നാലോചിച്ച് ഞാൻ ബൈക്ക് മുന്നോട്ട് പായിച്ചു.
ബൈക്ക് വീടിനു മുന്നിൽ നിർത്തി. കതക് തുറന്നു കിടക്കുന്നു.
“ദൈവമേ !അമ്മ നേരത്തെ എത്തിയോ? ”
ഞാൻ ആത്മഗതം പറഞ്ഞതാണെങ്കിലും അത് എന്റെ വായിൽ നിന്ന് പുറത്തു വന്നു.
ഞാൻ പതിയെ അകത്ത് കയറി സ്റ്റെപ്പ് വഴി രണ്ടാം നിലയിലേക്ക് കയറാൻ ഒരുങ്ങിയതും.
“എന്താ മോനേ പൂച്ചയെ പോലെ പതുങ്ങി പോകുന്നേ .”
അമ്മ എന്നെ കണ്ടു എന്നെനിക്ക് മനസ്സിലായി.
“നിന്റെ കവിളെന്താ ചുവന്നു കിടക്കുന്നേ?”
“ഒന്നുമില്ലമ്മേ”
“ടാ …… സത്യം പറയടാ ആരോടെങ്കിലും തല്ലുണ്ടാക്കിയോ ? തന്ത പോലീസാണെന്നുള്ള അഹങ്കാരമാണാ നിനക്ക് ?.”
അമ്മ ചൂടായി …
ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.
“ഹാ ഹാ … ”
അമ്മ പൊട്ടിചിരിക്കുന്നതാണ് ഞാൻ കണ്ടത്.
“ഒന്നുമില്ലെങ്കിലും നിനക്ക് ഒരടിയുടെ ആവശ്യമുണ്ടായിരുന്നു. ആള് മാറിയിട്ടാണെങ്കിലും നിനക്ക് ആ കൊച്ച് തന്നത് നന്നായി. ”
” അമ്മേ …”
ഞാൻ അപേക്ഷ ഭാവത്തിൽ വിളിച്ചു.
“എങ്ങനെ ഉണ്ടടാ ആ കൊച്ച് കാണാൻ കൊള്ളാവോ ?”
അമ്മ എന്നോട് കളിയാക്കിക്കൊണ്ട് ചോദിച്ചു.
“എന്തിനാ കല്യാണം ആലോചിക്കാനോ?” .
ഞാൻ ദേഷ്യത്തിൽ ചോദിച്ചു.
“‘അങ്ങനെയെങ്കിലും നീ ഒന്ന് കെട്ടി കണ്ടാൽ മതി .”
“ഞാൻ ഫ്രീയായി ജീവിക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ലല്ലേ ”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
പിന്നെ ഞാനവിടെ നിന്നില്ല.. വേഗം റൂമിലെത്തി.
നേരെ ബെഡിൽ മുഖം പൂഴ്ത്തി .
“ർ ർ ർ ർ…”
മൊബൈൽ റിംഗ് ചെയ്ത സൗണ്ട് കേട്ടാണ് ഞാൻ ഉണർന്നത്.
ഞാൻ കോളെടുത്തു.
“മച്ചാനെ ഞാനാ അബു ..നാളെ ഒരു റൈഡ് പോകുന്നുണ്ട്..മച്ചാൻ വരുന്നുണ്ടോ ? പുതിയ പിള്ളേരെം കൊണ്ടാ പോകുന്നേ.”
“എങ്ങോട്ടാ .” ഞാൻ തിരക്കി
“നേരെ കാശ്മീർ ,ലോങ്ങാ …..”
“എടാ ഞാൻ വരുന്നില്ല..നിങ്ങള് വിട്ടോ ഞാൻ അടുത്തതിൽ വരാം ”
“ശരി ”
ഞാൻ ഫോൺ വച്ചു. ഞാനിവിടത്തെ റൈഡിംഗ് ക്ലബിലെ മെമ്പറാണ്. ഇടയ്ക്കൊക്കെ പോകാറുണ്ട് , മനസ്സിലെ സങ്കടങ്ങളെല്ലാം ബൈക്കിന്റെ ബാക്കിൽ കെട്ടിവച്ച് ആക്സിലേറ്ററിൽ കൈ കൊടുത്ത് പോകും.
അവസാനം നിൽക്കുന്നത് ഹിമാലയത്തിലെ തണുപ്പൻ മലനിരകൾക്ക് മുകളിലാണ്.
മൊബൈൽ ബഡിലിട്ട് ഞാൻ ബാത്ത്റൂമിൽ പോയി ഫ്രക്ഷായി ഡ്രസ് മാറ്റി.
പുറത്ത് വന്ന് മൊബൈൽ ഫോൺ കയ്യിലെടുത്ത് നെറ്റ് ഓണാക്കി വാട്സാപ്പ് ഓപ്പണാക്കി.
ഒരു സോറി വന്ന് കിടപ്പുണ്ട്.. നമ്പർ പരിചയമില്ല.
ഞാൻ പ്രൊഫൈൽ ചെക്ക് ചെയ്തപ്പോഴാണ് ഇന്ന് എന്റെ കരണത്ത് തല്ലിയ കക്ഷിയാണെന്ന് മനസ്സിലായത്.
“എന്റെ നമ്പർ എങ്ങനെ കിട്ടിയതാണോ എന്തോ?” എന്ന് അലോചിച്ചപ്പോഴാണ് അച്ഛനോട് അവർ സംസാരിച്ചുനിന്ന രംഗം ഓർമ്മയിൽ വന്നത്.
അപ്പോൾ നമ്പർ കൊടുത്ത കക്ഷിയെ പിടികിട്ടി ,എന്റെ അച്ഛൻ തന്നെ.
“ഞാൻ ദേഷ്യപ്പെടുന്ന ഇമോജി സെന്റ് ചെയ്ത് മൊബൈൽ മാറ്റിവച്ച് താഴത്തേക്ക് പോയി.
നേരെ അടുക്കളയിൽ പോയി എനിക്ക് മാറ്റിവച്ചിരുന്ന ചായയും കൈയ്യിലെടുത്ത് ടി.വി യുടെ മുന്നിലെ സെറ്റിയിൽ ഇരുന്നു.
“വിളി വന്നോ .” എന്നും ചോദിച്ചുകൊണ്ട് അച്ഛൻ എന്റെ അടുത്ത് വന്നിരുന്നു.
“ആ ഇന്ന് നേരത്തെ എത്തിയോ ?” ഞാൻ തിരിച്ച് ചോദിച്ചു.
“നീ റൂട്ട് മാറ്റണ്ട , പറ അവള് നിന്നെ വിളിച്ചോ?
“ഏതവള് ”
“നീ ഉരുണ്ട് കളിക്കണ്ട പറ രാഹുലേ ”
” വിളിച്ചില്ല.. വാട്സ് ആപ്പിൽ ‘സോറി' എന്ന് മെസേജിട്ടു. അച്ഛനാണല്ലേ നമ്പറ് കൊടുത്തത്.
“അത് ആ കുട്ടിക്ക് നിന്നോട് മാപ്പ് പറയണം എന്നുപറഞ്ഞു.. അത് കൊണ്ട് കൊടുത്ത താ”
“ശരി”
“നിനക്ക് അത്താഴത്തിനെന്ത് വേണം ” .
അമ്മ എന്നോട് ചോദിച്ചു.
“ഒന്നും വേണ്ട ”
ഞാൻ ചായയും വലിച്ച് കുടിച്ച് റൂമിൽ പോയി. സിസ്റ്റം ഓണാക്കി പാട്ടും വച്ച് കയറിക്കിടന്നു. ഉറക്കം വന്നപ്പോൾ സിസ്റ്റം ഓഫാക്കി പുതപ്പിനുള്ളിൽ കയറി.
“ചേട്ടന്റെ ഈ കവിളിലല്ലേ ഞാൻ തല്ലിയത്. ” അവൾ അതും പറഞ്ഞ് ഒരു ചുടു ചുംബനം എന്റെ ഇടത്തെ കവിളിൽ തന്നു.
പയ്യപയ്യെ ചൂട് കവളിൽകൂടി വന്നു. ഞാൻ ഞെട്ടി ഉണർന്നു.
ചായക്കപ്പും എന്റെ കവളിൽ വച്ച് നിൽക്കുന്ന അമ്മയെയാണ് ഞാൻ കണ്ടത്. അങ്ങനെയാണ് എന്റെ കവളിൽ ചൂട് പറ്റിയത്.
“എന്താ അമ്മേ ഈ കാണിക്കുന്നേ? ”
“എന്റെ പുന്നാര മോനെ എത്ര നേരമായി ഈ അമ്മ വിളിക്കുന്നുവെന്ന് അറിയോ? പോയി കുളിച്ച് വലതും തിന്ന് ഷോറൂമിൽ പോടാ . എനിക്ക് സ്കൂളിൽ പോകാനുള്ളതാ” .
അമ്മ അതും പറഞ്ഞ് ചായക്കപ്പും ടേബിളിൽ വച്ച് താഴേക്ക് പോയി.
“ഞാനെന്തിനാ അവള് എന്നെ ഉമ്മ വയ്ക്കുന്നത് സ്വപ്നം കണ്ടത്. ഛേ … ഇന്നലെ കണി കണ്ടവനെ ഇന്ന് കാണല്ലേ “.
അതും മനസ്സിൽ വിചാരിച്ച് എണീറ്റ് ഞാൻ ഫ്രക്ഷായി, കാപ്പിയും കുടിച്ച് ഷോറൂമിലേക്ക് വിട്ടു.
എന്നെ കൂടാതെ അഞ്ച് സ്റ്റാഫ് എന്റെ ഷോറൂമിൽ ഉണ്ട്. മൂന്ന് ജെൻസും രണ്ട് ലേഡീസും. ഞാനെത്തുന്നതിനുമുൻപ് തന്നെ ഷോറൂം തുറന്ന് വൃത്തിയാക്കിയിരിക്കും.
ഞാൻ എന്റെ ക്യാമ്പിനിൽ കയറി ചെയറിൽ ഇരുന്നു.
“” ചേട്ടാ ,നമ്മൾ കൊടുത്ത പരസ്യം പത്രത്തിൽ വന്നിട്ടുണ്ട്.. ഇന്റർവ്യൂ നാളെ രാവിലെ 10 മണിക്കാണ് ” .
കിരൺ ആണ് അത് വന്ന് പറഞ്ഞത്. കിരൺ ഇവിടുത്തെ സെയിൽസ്മാൻ ആണ്.
ഞാൻ എല്ലാവർക്കും എന്റെ പേരോ അല്ലെങ്കിൽ ഏട്ടാ എന്നോ വിളിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്.
ഇവിടെ അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഒരു ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. അതിന്റെ പത്രപരസ്യം കൊടുത്ത കാര്യമാണ് കിരൺ പറഞ്ഞത്.
“ആ ശരി”
“ഇന്ന് KTM Duke 790 ഓർഡർ വന്നിട്ടുണ്ട് അവർ കുറച്ചു കഴിയുമ്പോൾ വരും. ”
അതും പറഞ്ഞ് കിരൺ അവിടുന്നു പോയി.
ഉച്ചയ്ക്ക് ആ ബൈക്കിന്റെ സെയിൽ നടന്നു.
വൈകിട്ട് വീട്ടിലെത്തി പതിവു പോലെ ഞാൻ ഫ്രക്ഷായി ചായയുമെടുത്ത് ടി.വി കണ്ടു കൊണ്ടിരുന്നപ്പോൾ അച്ഛൻ എന്റെ അടുത്തു വന്നിരുന്നു. (തുടരും )