പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
എന്നെ അടിച്ച അവളും കൂട്ടുകാരിയും മെയിൽ ഡോർ തുറന്ന് വരുന്നു.
അവളുടെ കൂട്ടുകാരി എന്നെ കണ്ടതും അവൾ എന്നെ അടിച്ച പെൺകുട്ടിയെ വിളിച്ച് കാണിച്ചു കൊടുത്തു.
രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിച്ചു. കാരണം എനിക്ക് മനസ്സിലായി, പോലീസ് ഡ്രസ്സിൽ നിൽക്കുന്ന എന്റെ അച്ഛനെ കണ്ടാണ് അവർ ഭയക്കുന്നത്.
അവർ പതിയെ നടന്ന് അച്ഛന്റെ മുന്നിൽ വന്നു.
“സർ ഒരബന്ധം പറ്റിയതാണ്. ആള് മാറി സംഭവിച്ചതാണ്. ദാ ഇവളെ കുറേദിവസമായി ഒരുത്തൻ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇന്നവൻ ഇവിടെയും വന്ന് ഇവളെ കയറി പ്പിടിച്ചു. ആളുകളെ കണ്ടപ്പോഴാണ് അവൻ അവിടെ നിന്നും രക്ഷപ്പെട്ടത്.
ഇവളാണ് ആദ്യം മാളിൽ വന്നത്.. ഞാനീ സംഭവം ഇവൾ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാൻ അവനെ കണ്ടിട്ടില്ല. ഇവൾ പറഞ്ഞ ഡ്രസ് കോഡ് വച്ച് ഞാനവിടെ അന്വേഷിച്ചപ്പോഴാണ് ഇയാളെ കണ്ടത്. ഞാൻ അയാളാണെന്ന് വിചാരിച്ചാണ് ദേഷ്യത്തിൽ ഇയാളെ തല്ലിയത്. സാർ കേസാക്കരുത് ………”
എന്നെ തല്ലിയ പെൺകുട്ടി ഇത്രയും പറഞ്ഞ് അച്ഛനെ ദയനീയമായി നോക്കുന്നത് ഞാൻ കണ്ടു.
അവളുടെ കണ്ണുകൾ കുറ്റബോധം കൊണ്ട് നിറഞ്ഞിരുന്നു.
ഞാൻ അച്ഛന്റെ തോളിൽ കയ്യിട്ട് പൊട്ടി ചിരിച്ചു. എന്റെ ചിരികണ്ട് അച്ഛനും കുടുകുടാ ചിരിച്ചു.
ഒന്നും മനസ്സിലാകാതെ നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ് ഞാൻ കണ്ടത്.