ഈ കഥ ഒരു പ്രണയം എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?
പ്രണയം എന്ത്? എങ്ങനെ ?
ഇതും പറഞ്ഞു എന്നെ തിരിച്ചു നിർത്തി എൻ്റെ മുഖം കൈക്കുമ്പിളിലാക്കി അവളുടെ മുഖം എന്നോട് അടിപ്പിച്ചു..
അവളുടെ ചൂട് നിശ്വാസം എൻ്റെ മുഖത്തടിച്ചു.
“ആ “…
വേദന സഹിക്കാൻ വയ്യാതെ ഞാൻ വീണ്ടും അലറി.
ചുംബനം പ്രതീക്ഷിച്ചുനിന്ന എൻ്റെ മൂക്കിൽ അവളുടെ പാൽ പല്ലുകൾ പതിഞ്ഞു.
ഞാൻ കരഞ്ഞിട്ടും അവൾ പിടി വിട്ടില്ല….പിന്നെ എനിക്ക് ബലം പിടിച്ചു മാറ്റേണ്ടി വന്നു.
നല്ല വേദന എടുത്തതിനാൽ ഞാൻ മൂക്കും പൊത്തി അവിടെ നിന്നു..
അവളെ നോക്കിയപ്പോൾ, നിർത്താതെ ചിരിക്കുവാണ്.
ഞാൻ അവളെ തള്ളിമാറ്റി അല്പം നീങ്ങി നിന്നു. [ തുടരും ]