പ്രണയം എന്ത്? എങ്ങനെ ?
കഴിഞ്ഞ കുറച്ചു കാലമായി എന്റെ ജീവിതത്തിൽക്കൂടി കടന്നുപോയ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടു ഞാനവിടെ നിന്നു…
അപ്പോളാണ് തണുത്ത കടൽക്കാറ്റിനേക്കാൾ കുളിരുന്നൊരു സ്പർശനം എൻ്റെ കവിളുകളിൽ അറിഞ്ഞത്…
എന്റെ ജാനി… ഐസോ മറ്റോ കയ്യിലെടുത്തു തണുപ്പിച്ച കൈകളാലെന്റെ പുറകിൽനിന്നും എൻ്റെ കവിളിൽ തൊട്ടതാണ് പെണ്ണ്…
എന്താ.. എൻ്റെ വാവ ഭയങ്കര ആലോചനയിലാണല്ലോ..
മുഖം എൻ്റെ മുഖത്തോട് ചേർത്ത് വെച്ച് അവൾ ചോദിച്ചു.
ഏയ് .. അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല… ഞാൻ ഓരോന്ന് ആലോചിച്ചു…
ഞാൻ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രനെ നോക്കി പറഞ്ഞു.
അവൾ പതിയെ കൈകൾ എൻ്റെ കവിളിൽനിന്നും നീക്കി എൻ്റെ വെട്ടിയൊതുക്കിയ താടിയിലും മീശയിലും തലോടാൻ തുടങ്ങി.
“ ആ “
വേദനകൊണ്ട് ഞാൻ അറിയാതെ വിളിച്ചുപോയി. എൻ്റെ കണ്ണുകൾ നിറഞ്ഞു.
അവൾ എന്റെ മീശയിൽ പിടിച്ചുവലിച്ചതാണ്.
ഞാൻ അവളുടെ കൈകൾ തട്ടിമാറ്റിയിട്ട് തിരിഞ്ഞ് നോക്കി.
പെണ്ണേ.. എനിക്ക് നല്ലോണം നൊന്തു കെട്ടോ..
എൻ്റെ പറച്ചിലും മുഖഭാഗവും കണ്ടിട്ട് പെണ്ണ് നിന്ന് ചിരിക്കുവാണ്.
നോവാൻ വേണ്ടിത്തന്നെയാ ചെയ്തെ..
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അവളുടെ ചിരി എനിക്ക് അങ്ങോട്ട് പിടിച്ചില്ല..ഞാൻ മുഖം തിരിച്ച് നിന്നു.
എൻ്റെ തക്കൂന് നൊന്തോ!! ചേച്ചി ഇപ്പം വേദന മാറ്റിത്തരാമെ..