പ്രണയം എന്ത്? എങ്ങനെ ?
അവൾ പുച്ഛത്തോടെ പറഞ്ഞു.
അഹ്..എന്തായാലും ചെയ്ത് തന്നല്ലോ!!
ഞാൻ പറഞ്ഞു.
എങ്കിൽ പിന്നെ.. സമയം കളയാതെ നമ്മുക്ക് ഈ മണിയറ ഒരു അങ്കത്തട്ടാക്കി മാറ്റാം !!
ഞാൻ സലീംകുമാർ സ്റ്റൈലിൽ പറഞ്ഞിട്ട് അവൾക്ക് നേരെ ചെന്നു.
മോനാദ്യം കുളിച്ചൊരുങ്ങി സുന്ദരക്കുട്ടപ്പനായി വാ !!
അവൾ എന്നെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു.
അത്രയും സമയം കളയണോ..എനിക്ക് നിന്നെ ഈ വിയർപ്പിൻ്റെ മണത്തോടെ കൂടി മതി..
ഞാൻ വീണ്ടും ജാനിടെ അടുത്തോട്ട് ചേർന്ന് നിന്നു.
അവളുടെ വിയർപ്പ് മണം ആസ്വദിച്ചു വലിച്ചെടുത്തുകൊണ്ട് പറഞ്ഞു.
അതൊന്നും വേണ്ട..നീ മര്യാദക്ക് പോയി കുളിച്ചിട്ട് വാ..ഇല്ലെ ഞാൻ ഫുൾ പരിപാടിയും ക്യാൻസൽ ചെയും.
ജാനി എന്നെ തള്ളിമാറ്റിക്കൊണ്ട് വാർണിംഗ് തന്നു.
ഇനിയും വല്ലതും പറഞ്ഞോണ്ട് ചെന്നാൽ ഇന്നത്തെ പരിപാടിതന്നെ ഫുൾ കാൻസൽ ചെയ്യുമെന്ന് തോന്നിയപ്പോൾ ഞാൻ ടൗവ്വലും എടുത്ത് ബാത്ത്റൂമിലോട്ട് നീങ്ങി….
ബാത്ത്റൂമിൽ കേറുന്നതിന് തൊട്ട് മുമ്പ് ഞാൻ അവളെ നോക്കി..”ഉമ്മാ” ന്ന് കാണിച്ചു.
“പോടാ..”
ജാനി കൈ പൊക്കി അടിക്കുന്നതുപോലെ കാണിച്ചോണ്ട് പറഞ്ഞു.
ബാൽക്കണിയിൽ നിന്നും അൽപമകലെ രാത്രിയുടെ ശാന്തതയിൽ കടലിനുമീതെ ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ…
അത് പൊഴിക്കുന്ന നിലാവിന്റെ നീല വെളിച്ചത്തിൽ നീണ്ടു നിവർന്നു കിടക്കുന്ന സുന്ദരിയെപ്പോലെയുള്ള തീരത്തെ ചുംബിച്ചു പിൻവാങ്ങുന്ന തിരകൾ..!!