പ്രണയം എന്ത്? എങ്ങനെ ?
ഞാൻ അത്ഭുതത്തോടെ ജാനിയെ നോക്കി.
അവൾ കയ്യും കെട്ടി മുഖത്ത് സ്ഥിരം ആരെയും മയക്കുന്ന പുഞ്ചിരിയുമായി റൂം വീക്ഷിക്കുകയാണ്.
ഞാൻ ജാനിയെ തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി എന്നെ നോക്കി..
ഇതൊക്കെ എങ്ങനെ?
അത്ഭുതം വിട്ട് മാറാതെ ഞാൻ ജാനിയോടു ചോദിച്ചു.
അതിനു മറുപടിയായി അവൾ ഒന്ന് പുഞ്ചിരിച്ചു.
എൻ്റെ ഭർത്താവ് കുറെ നാളായി ഒരു ആഗ്രഹം പറയുന്നു… അത് ഇന്നങ്ങ് നടത്തിക്കൊടുക്കാമെന്ന് തീരുമാനിച്ചു.
അവൾ എൻ്റെ മുഖത്ത് നോക്കാതെ റൂമിൽ ഓരോന്ന് വീക്ഷിച്ചു കൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞതിൻ്റെ അർത്ഥം ആദ്യം എനിക്ക് കത്തിയില്ലെങ്കിലും പിന്നെ എനിക്ക് കത്തി.
നീ കാര്യമായിട്ട് പറഞ്ഞതാണോ?
ഞാൻ അതിയായ സന്തോഷത്തിൽ ചോദിച്ചു.
പിന്നെ, തമാശക്കാണോ നിൻ്റെ കൂട്ടുകാരൻ ആ തെണ്ടിയെക്കൊണ്ട് ഞാൻ ഇതൊക്കെ ചെയിപ്പിച്ചത് !!
അവൾ ദേഷ്യത്തിൽ പറഞ്ഞു.
ഇതൊക്കെ ഒന്ന് സെറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അവന് എന്തൊരു ജാഡയായിരുന്നെന്നോ..
പിന്നെ, എക്സ്ട്രാ 5000 കൊടുക്കാമെന്ന് പറഞ്ഞപ്പോളാണ് ചെയ്യാൻ സമ്മതിച്ചത്.
തെണ്ടി!!
ഞാൻ പയ്യെ പറഞ്ഞു.
എന്തായാലും അവൻ നല്ലോണം ചെയ്ത് തന്നല്ലോ..സ്നേഹം ഉള്ളവനാ..
ഞാൻ അവനെ ന്യായീകരിച്ച് പറഞ്ഞു.
അതെ.. സ്നേഹമുള്ളവാനാ..പക്ഷേ പണത്തിനോടാണെന്ന് മാത്രം..