പ്രണയം എന്ത്? എങ്ങനെ ?
കടൽ കണ്ടപ്പോൾ ഞങ്ങൾ അഞ്ചാറ് വയസ്സുള്ള കുട്ടികളായി മാറി..പിന്നീട് കൈകൾ കോർത്ത് സൂര്യൻ വെള്ളത്തിൽ താഴുന്നതും നോക്കി മണൽത്തരികളിൽ ഇരുന്നു.
സന്ധ്യ കഴിഞ്ഞപ്പോൾ ഞങ്ങൾ നിര നിരയായിട്ടുള്ള കടകളിൽ കേറിയിറങ്ങി സാധനങ്ങളുടെ വില പേശിയും തർക്കിച്ചും ഓരോന്ന് വാങ്ങി.
പിന്നെ.. കാമുകീകാമുകന്മാരെപ്പോലെ സ്ട്രീറ്റിൽ കൂടി പ്രണയിച്ചു, തല്ലുകൂടി നടന്നു.
രാത്രി ഒൻപത് മണിയായപ്പോൾ ഒരു റെസ്റ്റോറൻ്റിൽ നിന്നും കൃാൻഡിൽ ലൈറ്റ് ഡിന്നറും കഴിച്ചു.
10 മണി ആവാറായപ്പോൾ ഞങ്ങൾ റൂമിൽ എത്തി….
റൂമിൽ കേറിയതും എൻ്റെ കാഴ്ചയിൽ സകല കിളികളും പറന്നു !! ഞങ്ങൾ പുറത്ത് പോയപ്പോഴുള്ള റൂം അല്ലായിരുന്നു തിരികെ വന്നപ്പോൾ !!.
റൂമിൽ മുഴുവൻ ഒരു പ്രത്യേകതരം സുഗന്ധം നിറഞ്ഞിരുന്നു :റൂമിൻ്റെ പല ഭാഗത്തും തെളിഞ്ഞിരിക്കുന്ന മെഴുകുതിരി റൂമിൽ മുഴുവൻ ഒരു അരണ്ട പ്രകാശം നിറച്ചിരിക്കുന്നു…കട്ടിലിൻ്റെ നടുക്കായി റോസാപ്പൂക്കൾ കൊണ്ട് ലൗ ആകൃതിയിൽ ഒരുക്കിയിരിക്കുന്നു.. അതിൻ്റെ ഒത്ത നടുക്കായി ബെഡ്ഷീറ്റ് കൊണ്ട് രണ്ടു അരയന്നങ്ങൾ ചുണ്ട് ചേർത്ത് നിൽക്കുന്ന രൂപവും…
ഇതിനെല്ലാം മേമ്പടിയായി റൂമിൽ ടോപ് റൊമാൻ്റിക് ആൽബം സോങ്ങ്സും പ്ലേ ആവുന്നു..
റൂമിൽ കയറിയപ്പോൾത്തന്നെ മനസ്സിൽ പ്രണയം പൂത്തുലയുന്നപോലെ !!