പ്രണയം എന്ത്? എങ്ങനെ ?
അവൾ സംശയത്തോടെ എന്നെ ഒന്ന് നോക്കിയിട്ട് കുളിക്കാൻ ടൗവലും ഡ്രെസ്സുമായി ബാത്ത്റൂമിൽ കേറി.
ജാനീ കുളിക്കാൻ പോയ ടൈമിൽ ഞാൻ റെസ്റ്റോറൻ്റിൽ പോയി കഴിക്കാനുള്ള ഭക്ഷണം വാങ്ങി.
ഇന്നലെ വന്നത് വെളിപ്പിനെ ആയതുകൊണ്ട് ബിനോയിയോട് സംസാരിക്കാൻ പറ്റിയില്ല. ആ ഡ്യൂട്ടിയും അങ്ങ് തീർത്തു.
അവനോടു കല്യാണം കഴിഞ്ഞ കാര്യം പറഞ്ഞപ്പോൾ ആദ്യം വിശ്വസിച്ചില്ലെങ്കിലും പിന്നീട് കല്യാണ ഫോട്ടോ കാണിച്ചപ്പോൾ വിശ്വസിച്ചു.
അവനോടു കര്യങ്ങൾ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് തിരിച്ചു.
റൂമിൽ എത്തിയപ്പോൾ ബാൽക്കണിയിൽനിന്ന് സീ വ്യുവും നോക്കി നിൽക്കുവാണ് കക്ഷി.
ഞങ്ങൾ കാപ്പിയും കുടിച്ചു കൊച്ചിലത്തെ കാര്യങ്ങളും കോളേജിൽ വെച്ചുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു.. കളിച്ചും ചിരിച്ചും തല്ല് കൂടിയും സമയം നീക്കി..
ഉച്ചക്ക് ബിനോയിയുടെ വക സൂപ്പർ ഹൈദ്രാബാദ് ബിരിയാണിയും തട്ടിയിട്ട് ഞങ്ങൾ സുഖമായി ഉറങ്ങി.
വൈകിട്ട് അഞ്ച് മണിയായപ്പോൾ ഞങ്ങൾ ഉണർന്ന് ഫ്രക്ഷായി പുറത്ത് കറങ്ങാനിറങ്ങി.
പുറത്തിറങ്ങിയപ്പോൾ വെളിയിൽ ബിനോയ് നിൽക്കുന്നത് കണ്ടു..
അവന് ജാനിയെ പരിചയപ്പെടുത്തുകയും ചെയ്തു.
ജാനി എല്ലാരോടും പെട്ടെന്ന് ഇണങ്ങുന്ന സ്വഭാവക്കാരി ആയതിനാൽ ബിനോയിയുമായും പെട്ടെന്ന് കമ്പനിയായി…
റിസോർട്ടിൽ നിന്ന് ഞങ്ങൾ നേരെ ബീച്ചിൽ പോയി . കുട്ടികളെപ്പോലെ തിരയോട് മല്ലിട്ടു….