പ്രണയം എന്ത്? എങ്ങനെ ?
പ്രണയം – പതിയെ അവളുടെ തത്തമ്മ ചുണ്ടുകളിലെ തേൻ നുകരാൻ ഞാൻ തല താഴ്ത്തി.
എൻ്റെ നീക്കം മനസ്സിലായപ്പോൾ അവൾ എന്നെ തളളിമാറ്റി ബെഡിൽനിന്നും പുറത്തു ചാടി….
തെമ്മാടി ..മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ല.. കൈയും കാലും പൊക്കിക്കൊണ്ട് വരും..
അവൾ എൻ്റെ കയ്യിൽ ചെറുതായി തല്ലി ക്കൊണ്ട് നാണത്തോടെ പറഞ്ഞു.
ഞാനേ.. എൻ്റെ ഭാര്യയെയാണ് പിടിക്കാൻ വന്നത്..അല്ലാതെ അപ്പുറത്തെ വീട്ടിലെ ശാന്തേച്ചിയെ അല്ല.. ഞാൻ കള്ള പരിഭവത്തിൽ പറഞ്ഞു.
ഭാര്യയൊക്കെ തന്നെ..പക്ഷേ ഞാൻ പറയും എപ്പോൾ തൊടണമെന്ന്. പിന്നെ..ഞാനല്ലാതെ വേറെ വല്ലോരെയും തൊടാൻ ചെന്നാൽ..ഞാൻ അവിടെ 22 എഫ് കെ നടത്തും….
ജാനി കള്ള ദേഷ്യത്തിൽ പറഞ്ഞു.
ഓ.. ശെരി മേഡം..മേഡം ഇപ്പോൾ പോയി കുളിച്ചൊരുങ്ങി വാ.. സമയം ഒരുപാടായി….
മ്മ്മ.. രഞ്ജു വിളിച്ചിട്ട് എന്ത് പറഞ്ഞു?….
കള്ളി..അപ്പൊ നീ ഉണർന്ന് കിടക്കുവായിരുന്നല്ലെ ?..
ആഹാ….നീ എന്നെ മാറ്റിക്കിടത്തിയപ്പോൾ എണിറ്റായിരുന്നു.
രഞ്ജു വിളിച്ചു പറഞ്ഞതെല്ലാം ഞാൻ ജാനിയോട് പറഞ്ഞു.
വീട്ടിൽ ചെല്ലുമ്പോൾ സീൻ ആവുമോ !!.ഞാൻ പറഞ്ഞതല്ലേ ഇതൊന്നും വേണ്ടാന്ന്..
ഓ..ഇനിയെല്ലാം എൻ്റെ തലയിൽ ഇട്..വീടെത്തുമ്പോഴല്ലേ.. അപ്പോഴേക്കും അത് രഞ്ജു സോൾവ് ചെയ്തോളും.. ഇപ്പൊൾ എൻ്റെ സഹധർമിണി പോയി കുളിച്ചൊരുങ്ങി വാ..