പ്രണയം എന്ത്? എങ്ങനെ ?
ഇത് പറയുമ്പോൾ അവൾടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….. കരിമിഴികൽ നീര്ഇറ്റിച്ചോണ്ടിരുന്ന്.
ജാനിയുടെ ഭാവവും വാക്കുകളും എന്നെ തളർത്തിക്കളഞ്ഞു….ചുമ്മാ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…. കളി പിന്നെയും കൈയ്യിൽ നിന്ന് പോയി…..എനിക്ക് തിരിച്ചൊരു അക്ഷരം ശബ്ദിക്കാൻ പോലും സാധിച്ചില്ല….. ജാനിയെന്നെ വിട്ട് നടന്നു അകലുമ്പോൾ എനിക്ക് അവളെ എൻ്റെ നെഞ്ചിലേക്ക് പിടിച്ച് അണക്കാൻ തോന്നി….ചുമ്മാ എല്ലാം തമാശക്ക് പറഞ്ഞതാണെന്ന് പറയണമെന്നുണ്ട്….പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല…
ജാനി പറഞ്ഞ വാകുക്കൾ കേട്ട് ഞാനാവിടെ സ്തംഭിച്ചു നിന്നു പോയി… അല്പം കഴിഞ്ഞ് സ്വബോധം തിരിച്ചു വന്നപ്പോളാണ് ഞാൻ തമാശയായി പറഞ്ഞതെല്ലാം അവൾ കാര്യമായി എടുത്തെന്നും അവളെ സത്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ അവൾ വല്ല കൈഅബദ്ധവും കാണിക്കുമെന്ന് തോന്നി….
ജാനിയെ വാരി പുണർന്ന് എൻ്റെ നെഞ്ചിലെ ചൂടിൽ നിർത്തിക്കൊണ്ട് അവളാണ് ഈ ദേവൻ്റെ ജീവിതത്തിലെ ഏക പെണ്ണെന്ന് വിളിച്ചു പറയാനും ഞാൻ നേരത്തെ പറഞ്ഞതെല്ലാം വെറുതെ പറഞ്ഞതാണെന്നും പറയാൻ മനം വെമ്പിയത് ….
ജാനിയേ അപ്പോൾ കാണണമെന്ന ഉദ്ദേശത്തിൽ ഞാൻ താഴോട്ട് പാഞ്ഞു…
ചാടി കിതച്ചു താഴെ എത്തിയപ്പോൾ അമ്മ ഡൈനിങ് ടേബിളിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടുക്കുവാണ്…. അവിടെയെങ്ങും അവളെ കണ്ടില്ല….