Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പ്രണയം എന്ത്? എങ്ങനെ ? ഭാഗം – 2

(Pranayam enthu? Engane ? Part 2)


ഈ കഥ ഒരു എന്ത്? എങ്ങനെ ? സീരീസിന്റെ ഭാഗമാണ് , മറ്റ് 17 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം എന്ത്? എങ്ങനെ ?

പ്രണയം – അന്ന് രാത്രി പണികളെല്ലാം കഴിഞ്ഞു വന്ന ജാനിചേച്ചിയുടെ മടിയിൽ തലവെച്ച് കിടക്കുവായിരുന്ന് ഞാൻ…..ഓള് ഒരു കൈ കൊണ്ട് എൻ്റെ തല തലോടുകയും മറ്റെ കൈ കൊണ്ട് എൻ്റെ നെഞ്ചിലെ രോമങ്ങൾ വലിച്ചു കളിക്കുകയുയാണ്….

“‘തക്കു ഇന്ന് എന്താ വൈകിട്ട് നീ നിമ്മിയേ കൊണ്ടാക്കാൻ പോയെ….അവൾടെ വണ്ടി കെടായെങ്കിൽ അവൾക്ക് വല്ല കൂട്ടുകാരികളുടെയും വണ്ടിയിൽ പോയാ പോരെ”‘…..

ഓൾടെ ചോദ്യം കേട്ടിട്ടും ഒന്നും മിണ്ടാതെ കിടന്നപ്പോൾ ഓള് എൻ്റെ രോമം പിടിച്ച് ഒറ്റ വലി….

‘”ആ'”.…..ഡീ…..എനിക്ക് നൊന്തുകേട്ടാ'”….

“‘നോവാൻ വേണ്ടി തന്നെയാ പിടിച്ചു വലിച്ചെ…..വല്ലതും ചോദിക്കുമ്പോൾ മ്മ് ന്ന് ഇരുന്നോളും'”….

“‘ഇനി പറ.. ന്തിനാ നീ അവളെ വണ്ടിയിൽ കേറ്റിക്കൊണ്ട് പോയെ'”….

‘”ജാനുട്ടി അത് അവൾടെ വണ്ടി സ്റ്റാർട്ടായില്ല…അതു കൊണ്ട്'”…..എന്നെ ബാക്കി പറയാൻ അനുവദിക്കാതെ ജാനുട്ടി പറഞ്ഞു.

“‘അതു എനിക്ക് അറിയാം….ഞാൻ അതല്ല ചോദിച്ചെ…..അവള് കൂട്ടുകാരികളുടെ വണ്ടിയിൽ പോവാതെ ന്തിനാ നിൻ്റെ വണ്ടിയിൽ തന്നെ കേറിയെന്ന്”‘….

ഇതും ചോദിചൊണ്ട് പീലി കണ്ണുകൾ വിടർത്തി എന്നെ രൂക്ഷമായി നോക്കി.

“‘ആ….എനിക്ക് അറിയില്ല…..എന്നോട് ഒരു ലിഫ്റ്റ് തെരുമോന്ന് ചോദിച്ചു…ഞാൻ കൊടുത്തു that's all'”…..

ഞാൻ ഇത്രയും പറഞ്ഞിട്ട് ജാനിയുടെ വയറ്റിൽ ചുറ്റി പിടിച്ചു എൻ്റെ മുഖം ആ ആലില ഉദരത്തിൽ പൂഴ്ത്തിവെച്ചു….

എന്റെ അധരങ്ങൾ ബനിയന് പുറത്ത് കൂടി ജാനുട്ടിടെ പൊക്കിളിൽ അമർന്ന മൃതുവായി ചുംമ്പിച്ചു…

‘”മ്മ്മ….തക്കു അടങ്ങി ഇരി.. നിക്ക് ഇക്കിളി ആവുന്നു'”…

“‘മ്മ് ഹും…. നിച്ച് ഒക്കം വെച്ചിന്….. ജാനുവേച്ചി ബാ നമ്മുക്ക് ചാചാം”‘….

ഞാൻ കുട്ടികളെ പോലെ കൊഞ്ചി പറഞ്ഞുകൊണ്ട് അവളെ ഇറുകെ പുണർന്നു.

“‘ഡാ ചെക്കാ…..വല്ലതും ചോദിക്കുമ്പോലുള്ള നിൻ്റെ ഈ കൊഞ്ചലും മറ്റും വിഷയം മാറ്റാനുള്ള അടവാണെന്നു നിക്ക് നന്നായി അറിയാം…..അതുകൊണ്ട് ചേച്ചിടെ പൊന്നു വാവ നമ്പറിറക്കാതെ കാര്യം പറ'”……

“‘നിച്ച് അറിഞ്ഞുട….. ആ ചേച്ചി എൻ്റോട ലിഫ്റ്റ് ചോദിച്ചു ഞാൻ കൊടുത്തു:”….

‘”അവൾക്ക് വേറെ ആരെയും കണ്ടില്ലേ ലിഫ്റ്റ് ചോദിക്കാൻ….ഞാൻ തക്കുനോട് എത്ര വെട്ടം പറഞ്ഞിട്ടുണ്ട് അവളോട് കൂട്ട് കൂടരുതെന്ന്…. ആ പെണ്ണ് ശെരി അല്ല വാവേ…..എൻ്റെ വാവേനെ കാണുമ്പോൾ അവൾക്ക് കൊഞ്ചലും കുഴയലും കൂടുതലാ….അസത്ത്….ഇനി എൻ്റെ വാവ അവളോട് മിണ്ടരുത് കേട്ടോ'”….

‘” ഉം…ഇനി വാവ അവളോട് മിണ്ടില്ല'”….

‘”പിന്നേ.. ജാനുവേച്ചി.. പിന്നെയെ'”..

‘”ഡാ ചെക്കാ പാലവെട്ടം ഞാൻ പറഞ്ഞട്ടുണ്ട് എന്നോട് കൊഞ്ചാൻ വരരുതെന്ന്'..എന്നും പറഞ്ഞുകൊണ്ട് ജാനുവേച്ചി എൻ്റെ കുണ്ടിക്കിട്ടൊരു കൊട്ട് തന്നു.

“‘പോ…ഞാൻ പറയൂല….ഞാൻ ചേച്ചിയോട് പിണക്കമാ'”…..എന്നും പറഞ്ഞു ഞാൻ ചേച്ചിടെ മടിയിൽനിന്നും തല ഉയർത്തി.

‘”ഹാ….എൻ്റെ തക്കുടു പിണങ്ങാതെ….ചേച്ചിടെ വാവ എന്താ പറയാൻ വന്നെ'”….ജാനി എൻ്റെ തല വീണ്ടും മടിയിൽ വെച്ച് തടവാൻ തുടങ്ങി.

‘”അതെ ചേച്ചി.. ഇന്നൊരു സംഭവം ഉണ്ടായി'”….

ഞാനാ വിടർന്ന കരിമിഴികൾ നോക്കി പറഞ്ഞു.

‘”ന്താ വാവേ'”…..വാത്സല്യത്തോടെ എൻ്റെ മുടി മാടി ഒതിക്കികൊണ്ട് ചേച്ചി ചോദിച്ചു.

‘”അതെ….ഇന്ന് ഉച്ചക്ക് ആ നിമ്മി എന്നെ ഒറ്റക്ക് വിളിച്ചോണ്ട് പോയി ഒരു കാര്യം പറഞ്ഞു'”….

‘”ന്ത് കാര്യം'”….

ചേച്ചി എന്നെ തുറിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.

‘”I love you ന്ന്…… നിക്ക് അങ്ങ് ന്തോ പോലെയായി'”…..

ഞാൻ നാണത്തോടെ പറഞ്ഞും കൊണ്ട് വീണ്ടും എൻ്റെ മുഖം ചേച്ചിടെ അണിവയറിൽ പൂഴ്ത്തി.

‘”വാവേ തെളിച്ചു പറഞ്ഞെ അവിടെയെന്താ സംഭവിച്ചേന്ന്'”…..

ചേച്ചി എൻ്റെ മുഖം വയറ്റിൽ നിന്ന് പിടിച്ച് മാറ്റിയിട്ട് എന്നെ നോക്കി പേടിപ്പിച്ചുകൊണ്ട് ചോദിച്ചു.

ചേച്ചിടെ മുഖത്തെ ഭാവം മാറിയപ്പോൾ ഞാൻ വള്ളി പുള്ളി തെറ്റാതെ അവിട നടന്നത് മൊത്തവും കുംബസാരിച്ചു….

‘”അതെന്താടാ ചെക്കാ നീ ഒരു രണ്ടു മാസം മുന്നേ പറഞ്ഞിരുന്നെങ്കിൽ സമ്മതിച്ചേനെന്ന് പറഞ്ഞത്'”….

.ചേച്ചി ഉണ്ടകണ്ണ് ഉരിട്ടിക്കൊണ്ട് ചോദിച്ചു.

‘”അതു ഞാൻ ചുമ്മാ പറഞ്ഞതാ'”…..

ഞാൻ ചേച്ചിടെ മുഖത്ത് നോക്കാതെ പറഞ്ഞു.

‘”കള്ളം പറയാതെ വാവേ….ഞാനല്ലേ ചോദിക്കുന്നെ..ൻ്റെ.. വാവ..പറ..ന്താ അങ്ങനെ പറഞ്ഞെന്ന്'”…..

ചേച്ചി വാത്സല്യത്തോടെ എൻ്റെ മുടി തഴുകികൊണ്ട് ചോദിച്ച്.

ഇതൊരു അടവാണെന്ന് അറിയാതെ ഞാൻ പറഞ്ഞു….

‘”അത നിക്ക് നിമ്മിയേ ഇഷ്ടമായിരുന്നു.. അത് ഞാൻ രഞ്ജുനോടും പറഞ്ഞിട്ടുണ്ട്….അത് ഞാൻ നിമ്മിയൊട് പറയാനിരിക്കുവായിരുന്ന് അപ്പോളാണ്
ജാനുവേച്ചി ആയിട്ടുള്ള കല്യാണം കഴിഞ്ഞതും നമ്മൾ തമ്മിൽ ഇഷ്ട്ടത്തിലായതും….. പിന്നെ ഇന്ന് വന്നു പറഞ്ഞത് കുറെ കേൾക്കാൻ ആഗ്രഹിച്ച കര്യങ്ങൾ ആയിരുന്ന് …ഞാൻ നോ പറഞ്ഞപ്പോൾ അവൾടെ കണ്ണ് നിറഞ്ഞു കണ്ടപ്പോൾ ശെരിക്കും വെഷമം തോന്നി….പിന്നെ വൈകിട്ട് വണ്ടിയിൽ കൊണ്ടാക്കിയപ്പോൾ ന്തോ ഒരു ഫീൽ പോലെ'”…..

ഞാൻ ജാനിടെ മുഖത്ത് നോക്കാതെ ഇതെല്ലാം പറഞ്ഞൊപ്പിച്ചു.

‘”ഓഹോ….അപ്പൊ നിനക്ക് അവളെ ഇഷ്ടമായിരുന്നല്ലെ…..പിന്നെ എന്നെ ചതിച്ചു കെട്ടാൻ വന്നത് ന്തിനാ….അവളെയും കെട്ടി സുഖമായിട്ട്
ജീവിച്ചുടായിരുന്നോ….എന്നെ ഇതിൽ വലിച്ചിട്ടതെന്തിനാ…അവള് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നഷ്ട സങ്കടം പോലും……അവള് വണ്ടിയിൽ കേറി അവൾടെ വേണ്ടാത്തത് അമർന്നപ്പോൾ ഫീൽ കിട്ടിപോലും. .. മാറങ്ങോട്ട്.. പോയി അവൾടെ മടിയിൽ കിടന്നാമതി……ഇനി മേലാൽ ജാനൂട്ടിന്ന് പറഞ്ഞു എൻ്റെ അടുത്ത് വന്നു പോകരുതു'…..

ഇത്രയും ഭദ്രകാളി ഉറഞ്ഞ് തുള്ളുന്നത് പോലെ പറഞ്ഞിട്ട് എന്നെ തള്ളി മാറ്റികൊണ്ട് കട്ടിലിൽ കേറിക്കിടന്നു.

ഇവിടിപ്പം ന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ ഞാൻ കിളിയും പറന്നു അവിടെ ഇരുന്നു…..അവളെയൊന്ന് ശുണ്ടി പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ….ഇതിപ്പോ വല്ലോടുതും കിടന്ന പാമ്പിനെ എടുത്ത് എവിടെയോ വെച്ചപോലെയായി…

‘”ലൈറ്റ് ഓഫ് ആക്ക്….എനിക്ക് ഒറങ്ങണം”‘…..

കിടന്ന് കൊണ്ട് എന്നെയൊന്ന് നോക്കുകപോലും ചെയ്യാതെ വിളിച്ചു പറഞ്ഞവൾ .

ഞാൻ ലൈറ്റ് ഓഫാക്കി ജാനിടെ അടുത്ത് പോയി പറ്റിച്ചേർന്ന് കിടന്നു.

“‘മാറി കിട…നിക്ക് ചൂട് എടുക്കുന്നു”‘….

“‘എസി ഇട്ടെക്കുവല്ലെ നല്ല തണുപ്പ് …നിക്ക് തണുക്കുന്നു'”….

എന്ന് പറഞ്ഞുകൊണ്ട് ഞാൻ അല്പംകൂടി ചേർന്ന് കിടന്നു.

“‘തണുക്കുന്നെങ്കി പോയി കാമുകിയെ കെട്ടിപിടിച്ചു കിടക്ക്….അല്ലേലും അവള് മതിയല്ലോ….ഇവിടെ ഒരുത്തി ഒണ്ടെന്നൊരു വിചാരമുണ്ടോ….ഇനി മേലാൽ ജാനുട്ടിന്ന് പറഞ്ഞു എന്നെ തൊടാൻ വന്നു പോകരുത്….ഹ്മ്മ”‘….

“‘ജനുട്ടിന്ന് പറഞ്ഞു വരില്ല.. പക്ഷേ എൻ്റെ ജാനുന്ന് വിളിച്ചോണ്ട് വരും”‘…..

ഇതും പറഞ്ഞുകൊണ്ട് ഞാൻ ജാനുട്ടിനെ പുറകീന്ന് ഇറുക്കെ പുണർന്നു.

“‘ആ”‘…..കെട്ടിപടിച്ചതിന് കുരിപ്പ് എന്റെ വയറിൽ മുട്ട് കൈ കൊണ്ട് കുത്തി.

‘”കീറണ്ട.. ഇനിയും എന്നെ തൊടാൻ വന്നാൽ ഞാൻ ഇനിയും കുത്തും”‘.

സംഭവം കൈയിന്ന് പോയി….ഇനി അവൾടെ അടുത്ത് പോയാ ചിലപ്പോൾ കത്തികൊണ്ടും കുത്താൻ മടിക്കില്ല….എൻ്റെ സെഫ്റ്റിക്ക് വേണ്ടി ഞാൻ അടങ്ങിക്കിടന്നു ഉറങ്ങി.

എന്നും രാവിലെ കവിളിൽ ഒരു ചുടു ചുംബനവും തന്നു ജാനുട്ടി നിറഞ്ഞ പുഞ്ചിരിയോട എന്നെ ഉണർത്താറാണ് പതിവ്…..രാവിലെ കുളിച്ച് ഈറൻ മുടിയുമായി ഐശ്വര്യം നിറഞ്ഞ മുഖം കണ്ട് ഉണരുന്നതെ ഒരു ഭാഗ്യമാണ്….അന്നത്തെ ദിവസം സന്തോഷം നിറവാർന്നതായിരിക്കും….

ഉണർന്ന് മടിപിടിച്ച് ഇരിക്കുന്ന എന്നെ അമ്മ കുട്ടിയെ സ്കൂളിൽ പോകാൻ ഒരുക്കുന്നപോലെ ശാസിച്ചും, ശകാരിച്ചും…..അധ്യാപികയുടെ ഭാവത്തോടെയുള്ള നോട്ടം കൊണ്ട് എന്നേ നയിച്ചും….പാതി ഭാവത്തിൽ ശൃംഗരിച്ചും , പ്രണയിച്ചും എന്നെ ഒരുക്കുന്നവൾ….

പക്ഷേ ഇന്ന് രാവിലെ എന്നെ ഉണർത്താനോ കോളേജിൽ പോകാൻ ഒരുങ്ങാൻ സഹായിക്കാനോ ഒന്നും എൻ്റെടുത് ജാനൂട്ടി വന്നില്ല.

ഞാനെന്നൊരാൾ അവിടെ ഉള്ളതായിട്ട് പോലും അവൾ കണ്ട ഭാവം കാണിച്ചില്ല….. പലവട്ടം ഞാൻ മിണ്ടാനും അടുക്കാനും ചെന്നപ്പോൾ എന്നെ അവഗണിച്ചു…..അവളുടെ അവഗണന എന്നെ വേദനിപ്പിച്ച്കൊണ്ടിരുന്നു…..

കുളിച്ചൊരുങ്ങി വന്നപ്പോൾ കാണുന്നത് ഒരു ചുമപ്പ് നിറത്തിലെ സാരിയും ചുറ്റി കണ്ണാടിയുടെ മുന്നിൽനിന്നും ഒരുങ്ങുന്നു പെണ്ണിനെയാണ്…ചുവപ്പ് സാരിയിൽ സാക്ഷാൽ ദേവി എഴുന്നള്ളിയത് പോലെ തോന്നി…..

അഞ്ജനമെഴുതിയ
മയിൽപീലി കണ്ണുകൾ,വില്ലുപോലെ നേർത്ത പിരുകങ്ങൾ, നീണ്ട നാസിക, കുഞ്ഞ് തത്തമ്മ ചുണ്ടുകൾ, വട്ട മുഖം, ശംഖ് ആകൃതിയിലെ കഴുത്ത്, നിതംബം മറക്കുന്ന നീണ്ട മുടി, ചന്ദനത്തിൻ്റെ നിറം, ആരെയും മോഹിപ്പിക്കുന്ന ഉടലഴക്….. അപ്സരസാണ് എൻ്റെ ജാനകി…. എന്റെ മാത്രം ജാനുട്ടി ….

അവളുടെ സൗന്ദര്യത്തിൽ ഏത് ദേവനും അടിയറവ് പറഞ്ഞു പോകും….….പക്ഷെ അവളുടെ സ്നേഹവും സൗന്ദര്യവും ഈ ദേവന് മാത്രം സ്വന്തം.

ഇന്നലെ രാത്രിത്തെയും ഇന്ന് രാവിലത്തെയും അവൾടെ ആറ്റിറ്റുട് എന്നെ സങ്കടപ്പെടുത്തിയെങ്കിലും എന്നില്ലെ ഈഗോ അത് പുറത്തു കാണിക്കാൻ അനുവദിച്ചില്ല…. ജാനിയെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“‘ഇതെന്തൊന്ന് ഒരിങ്ങിക്കെട്ടി നിക്കുന്നെ….ണക്കകമ്പിന് ചേല ചുറ്റിയത് പോലെ….അതൊക്കെ ആ നിമ്മി കൊച്ച്…ഹൊ…എന്നാ ഭംഗിയാണെന്നോ സാരിയിൽ കാണാൻ… അന്ന് ഓണം സെലിബ്രേഷന് സാരിചുറ്റിവന്നപ്പോൾ കണ്ണെടുക്കാൻ തോന്നിയില്ല….പക്ക മലയാളി മങ്ക….ഐശ്വര്യം തുളുമ്പു വായിരുന്നു ….അന്നെ അവളെയങ്ങ് പ്രപ്പോസ് ചെയ്താ മതിയായിരുന്നു… അതെങ്ങനെ അതിന് മുമ്പേ ഈ പിശാച് എൻ്റെ തലയിലായില്ലേ”

ഇത്രയും പറഞ്ഞിട്ട് ഞാൻ ഇടക്കണ്ണിട്ട് ജാനിയെ നോക്കി.

മുഖം കാണാൻ പറ്റുന്നില്ല…. രണ്ടു മിനിറ്റ് കഴിഞ്ഞ് ജാനി സാരിയുടെ തലപ്പ് കൊണ്ട് കണ്ണ് തുടച്ചിട്ട് എൻ്റെ അടുത്ത് വന്നു.

“‘ഞാനായിട്ട് വലിഞ്ഞു കേറിയതല്ലാലോ….നിൻ്റെ പ്രവർത്തി ദോഷം വലിച്ചുകൊണ്ട് വന്നതല്ലേ എന്നെ നിൻ്റെ ജീവിതത്തിൽ….അതുകൊണ്ട് നഷ്ടം എനിക്ക് മാത്രം…എൻ്റെ ജീവിതം നശിപ്പിച്ചിട്ട് ഇപ്പൊൾ ഞാൻ പോരാ…. ഏതൊരു അഴിഞ്ഞാട്ടകാരിയെ കണ്ടപ്പോൾ നിനക്ക് ഞാൻ അധികപറ്റ്.. വേണ്ട ദേവാ ഇനി നിനക്കൊരു ശല്യമായി നിൻ്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി ഞാൻ വേണ്ട ….നമ്മുക്ക് പിരിയാം…എന്നിട്ട് നീ അവളെയും കെട്ടി സുഖമായിട്ട് ജീവിച്ചോ…നിനക്കൊരു ശല്യമായി ഞാൻ ഇനി വരില്ല”‘….

ഇത് പറയുമ്പോൾ അവൾടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….. കരിമിഴികൽ നീര്ഇറ്റിച്ചോണ്ടിരുന്ന്.

ജാനിയുടെ ഭാവവും വാക്കുകളും എന്നെ തളർത്തിക്കളഞ്ഞു….ചുമ്മാ അവളെയൊന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്…. കളി പിന്നെയും കൈയ്യിൽ നിന്ന് പോയി…..എനിക്ക് തിരിച്ചൊരു അക്ഷരം ശബ്ദിക്കാൻ പോലും സാധിച്ചില്ല….. ജാനിയെന്നെ വിട്ട് നടന്നു അകലുമ്പോൾ എനിക്ക് അവളെ എൻ്റെ നെഞ്ചിലേക്ക് പിടിച്ച് അണക്കാൻ തോന്നി….ചുമ്മാ എല്ലാം തമാശക്ക് പറഞ്ഞതാണെന്ന് പറയണമെന്നുണ്ട്….പക്ഷേ എനിക്ക് അതിന് കഴിഞ്ഞില്ല…

ജാനി പറഞ്ഞ വാകുക്കൾ കേട്ട് ഞാനാവിടെ സ്തംഭിച്ചു നിന്നു പോയി… അല്പം കഴിഞ്ഞ് സ്വബോധം തിരിച്ചു വന്നപ്പോളാണ് ഞാൻ തമാശയായി പറഞ്ഞതെല്ലാം അവൾ കാര്യമായി എടുത്തെന്നും അവളെ സത്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കിൽ ചിലപ്പോൾ അവൾ വല്ല കൈഅബദ്ധവും കാണിക്കുമെന്ന് തോന്നി….

ജാനിയെ വാരി പുണർന്ന് എൻ്റെ നെഞ്ചിലെ ചൂടിൽ നിർത്തിക്കൊണ്ട് അവളാണ് ഈ ദേവൻ്റെ ജീവിതത്തിലെ ഏക പെണ്ണെന്ന് വിളിച്ചു പറയാനും ഞാൻ നേരത്തെ പറഞ്ഞതെല്ലാം വെറുതെ പറഞ്ഞതാണെന്നും പറയാൻ മനം വെമ്പിയത് ….

ജാനിയേ അപ്പോൾ കാണണമെന്ന ഉദ്ദേശത്തിൽ ഞാൻ താഴോട്ട് പാഞ്ഞു…

ചാടി കിതച്ചു താഴെ എത്തിയപ്പോൾ അമ്മ ഡൈനിങ് ടേബിളിൽ രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് അടുക്കുവാണ്…. അവിടെയെങ്ങും അവളെ കണ്ടില്ല….

“‘അമ്മേ ജാനി എന്തിയെ'”….

‘”നീ ആ പെണ്ണിനെ വല്ലതും പറഞ്ഞോ….അവള് ഒന്നും കഴിക്കാതെ ഒറ്റ പോക്ക്….പാലെങ്കിലും കുടിക്കാൻ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ പോയി… .സാധാരണ ഇറങ്ങുന്നതിനു മുമ്പേ അപ്പച്ചിയെന്നുപറഞ്ഞ് കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിട്ട് പോകുന്ന പെണ്ണാ….ഇന്ന് അതും ഉണ്ടായില്ല'”..

“‘ഞാൻ….ഞാനൊന്നും പറഞ്ഞില്ല'..

‘”മ്മ്മ…നീ ഇരിക്ക് ഞാൻ വിളമ്പാം'”.

“‘ഇല്ല….വേണ്ട ഞാൻ അവിടുന്ന് കഴിച്ചോളാം”‘…

.ഇതും പറഞ്ഞു ഞാൻ ബാഗും എടുത്തോണ്ട് പുറത്തിറങ്ങി…. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)